പെരുന്നാളിന് വിശ്വാസികളെ വരവേല്‍ക്കാനൊരുങ്ങി മക്കയും മദീനയും

ജിദ്ദ; പെരുന്നാള്‍ പ്രാര്‍ഥനകള്‍ക്കു വിശ്വാസികളെ വരവേല്‍ക്കാന്‍ മക്കയും മദീനയും ഒരുങ്ങി. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും തിങ്ങിനിറയുന്ന വിശ്വാസികള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ മക്കയിലെ ഗതാഗതവും ഹറംപള്ളിയുടെ സുരക്ഷയും ആകാശ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. തിരക്കു നിയന്ത്രണം, ശുദ്ധജല വിതരണം, പൊതുസ്ഥലങ്ങളുടെ ശീതീകരണം, ശുചീകരണം തുടങ്ങിയവയുടെ ചുമതലയുള്ള വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു.

റമസാന്‍ അവസാന ദിനങ്ങളിലേക്ക് അടുക്കവേ ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കാന്‍ ഒട്ടേറെപ്പേരാണു പള്ളികളിലേക്ക് എത്തുന്നത്. പെരുന്നാള്‍ കഴിയുന്നതുവരെ പുണ്യനഗരങ്ങളില്‍ അതിജാഗ്രത തുടരുമെന്നു പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *