സൗദിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക്നികുതി ഉള്‍പ്പെടെ വില ; അധികം വാങ്ങിയാല്‍ നടപടി

റിയാദ് :വിൽപണിയിൽ പ്രദർശിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വില മൂല്യ വർധിത നികുതി (വാറ്റ്) ഉൾക്കൊള്ളുന്നതായിരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വിൽപന സാധനത്തിന്മേൽ വാറ്റ് ഉൾപ്പെടെയുള്ള അന്തിമ വിലയാണ് പ്രദർപ്പിക്കേണ്ടത്.

കാണിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്ന പക്ഷം പരാതിപ്പെടണമെന്നും അധികൃതർ പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക………………..

ഉത്പന്നത്തിൽ പ്രദർശിപ്പിച്ച വിലയേക്കാൾ ഇൻവോയ്‌സ്‌ കൂടാനോ അധികം ഈടാക്കാനോ പാടില്ല.

ഇങ്ങനെ സംഭവിക്കുന്ന പക്ഷം 19993 എന്ന നമ്പറിൽ ജനറൽ അതോറിറ്റി ഫോർ സകാത്ത് ആന്റ് ഇൻ‌കം ടാക്സിനെ വിളിച്ച് വിവരം അറിയിക്കണം.

‘ബലാഗ് തിജാരി’ എന്ന ആപ്ലിക്കേഷനിലൂടെയും  ഉപഭോക്താക്കൾക്ക് ഇത്തരം വാണിജ്യ കേന്ദ്രങ്ങൾക്കെതിരെ പരാതി നൽകാം.

അല്ലെങ്കിൽ 1900 എന്ന ഉപഭോക്‌തൃ സേവന നമ്പറിലും അറിയിക്കാമെന്ന് മന്ത്രാലയം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *