യുഎഇ ദേശീയദിനം,1497 തടവുകാരെ മോചിപ്പിക്കും

യുഎഇ: ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1497 തടവുകാരെ മാപ്പു നല്‍കി മോചിപ്പിക്കാന്‍ ഉത്തരവ്. യു എ ഇ പ്രസിഡന്റും, വൈസ് പ്രസിഡന്റും, റാസല്‍ഖൈമ ഭരണാധികാരിയും തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

Loading...

ദേശീയ ദിനം പ്രമാണിച്ച് 645 തടവുകാരെ മോചിപ്പിക്കാനാണ് യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ഉത്തരവിട്ടത്.

ദുബൈയിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തവിട്ടത്. ഇതോടൊപ്പം റാസല്‍ഖൈമയിലെ ജയിലുകളില്‍ കഴിയുന്ന 246 തടവുപുള്ളികളെ മോചിപ്പിക്കാന്‍ റാക് ഭരണാധികാരി ശൈഖ് സൗദി ബിന്‍ സഖര്‍ ആല്‍ ഖാസിമിയും ഉത്തരവിട്ടു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *