കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് വിലക്ക്

മനാമ : കോവിഡ് വാക്സീൻ സ്വീകരിച്ചതിനും രോഗമുക്തി നേടിയതിനും സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ചെറിയ പെരുന്നാൾ ദിനംതൊട്ട് ബഹ്‌റൈനിൽ ഇൻഡോർ സംവിധാനങ്ങളിൽ പ്രവേശനം ഇല്ല.

സർട്ടിഫിക്കറ്റ് ഉള്ളവരെ അനുഗമിച്ചെത്തുന്ന 12-17 വയസ്സുകാർക്ക് പ്രവേശനം ലഭിക്കും.

വിലക്ക് വരുന്ന ഇടങ്ങൾ

∙ ഇൻഡോർ ഭക്ഷണ കേന്ദ്രങ്ങളും റസ്റ്ററൻ‌റുകളും കഫെകളും.

∙ ഇൻഡോർ ജിംനേഷ്യങ്ങൾ.

∙ ഇൻഡോർ നീന്തൽക്കുളങ്ങൾ.

∙ സിനിമ തിയറ്ററുകൾ.

∙ സ്പാകൾ.

∙ ഇൻഡോർ, ഔട്ഡോർ വിനോദ കേന്ദ്രങ്ങൾ.

∙ പ്രദർശനങ്ങളും കോൺ‌ഫറൻസുകളും ഉൾപ്പെടെയുള്ള പരിപാടികൾ.

∙ ഇൻഡോർ, ഔട്ഡോർ കായിക പരിപാടികൾ വീക്ഷിക്കാൻ എത്തൽ.

സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പരിശോധന വേണ്ട

കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരം സംബന്ധിച്ച് പരസ്പര ധാരണയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനിൽ പ്രവേശിക്കുമ്പോൾ പിസി‌ആർ പരിശോധന നടത്തേണ്ടതില്ല.

വാക്സീൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കണം.

ജിസിസി രാജ്യങ്ങളിൽ നിന്ന് 2 ഡോസ് വാക്സീൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ബഹ്‌റൈനിൽ പ്രവേശിക്കുമ്പോൾ പിസി‌ആർ പരിശോധന ഒഴിവാക്കി.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ അക്കാര്യം ജിസിസി മൊബൈൽ ആപ്പ് വഴി തെളിയിക്കണം.

1നും 17നും ഇടയിൽ പ്രായമുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

യു‌കെ, യു‌‌എസ്, യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവിടങ്ങളിലെ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ബഹ്‌റൈനിൽ പ്രവേശനം അനുവദിക്കുമെങ്കിലും അവർ പിസി‌ആർ പരിശോധനയ്ക്ക് വിധേയരാകണം.

പരിശോധനാഫലം നെഗറ്റീവ് ആകുന്നതുവരെ സ്വന്തം ചെലവിൽ ക്വാറന്റീനിലും കഴിയണം.

ബഹ്‌റൈനിൽ പ്രവേശിച്ച ഉടനെയും അഞ്ചാമത്തെയും പത്താമത്തെയും ദിവസങ്ങളിലുമാണ് പരിശോധന നടത്തേണ്ടത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ക്യു‌ആർ കോഡ് സഹിതമുള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുമായാണ് വരുന്നതെങ്കിൽ പിസി‌ആർ പരിശോധനയും സ്വയം ക്വാറൻ‌റീനും നിർബന്ധമാണ്.

ഇന്ത്യയിൽ നിന്നാണെങ്കിൽ റിപ്പോർട്ട് നിർബന്ധം

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് വരുന്നവരും അതുവഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരും 6 വയസിന് മീതെ പ്രായമുണ്ടെങ്കിൽ ബഹ്‌റൈനിൽ എത്തുന്നതിന് 48 മണിക്കൂറിനകത്തുള്ള പിസി‌ആർ പരിശോധനയുടെ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകണം.

ക്യു‌ആർ കോഡ് സഹിതമുള്ളതാകണം റിപ്പോർട്ട്. ബഹ്‌റൈനിൽ 3 തവണ പിസി‌‌ആർ പരിശോധനയ്ക്കും ഹാജരാകണം.

‘BeAware Bahrain’ ആപ്പ് വഴി വാക്സിനേഷനും രോഗമുക്തിയും സംബന്ധിച്ച ഗ്രീൻ ഷീൽഡ് ലഭിച്ച സ്വദേശികളും വിദേശികളും ബഹ്‌റൈനിൽ പ്രവേശിക്കുമ്പോൾ പിസി‌ആർ പരിശോധന വേണ്ട.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *