ദേശീയ ദിനത്തിനൊരുങ്ങി ദുബായ്…മെട്രോ, ട്രാം, ബസ്, വാട്ടര്‍ ബസ് എന്നിവയുടെ സമയക്രമത്തില്‍ മാറ്റം; ഫ്രീ പാര്‍ക്കിങ്

ദുബായ്: ദേശീയദിനാചരണത്തിന്റെ ഭാഗമായി അവധിയായ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) പൊതു ഗതാഗത സൗകര്യങ്ങളുടെ സമയക്രമീകരണങ്ങളില്‍ മാറ്റം വരുന്നു. ദുബായ് മെട്രോയുടെ രണ്ടു ലൈനുകളുടെയും സമയം വെള്ളിയാഴ്ച മുതല്‍ മാറും.റെഡ് ലൈനും ഗ്രീന്‍ ലൈനും വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. ദുബായ് ട്രാം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വെളുപ്പിന് ആറ് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും പ്രവര്‍ത്തിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും തിങ്കളാഴ്ച രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി 12 മണി വരെയും റെഡ് ലൈന്‍ പ്രവര്‍ത്തിക്കും. ഗ്രീന്‍ ലൈന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും തിങ്കളാഴ്ച രാവിലെ അഞ്ചര തൊട്ട് അര്‍ധരാത്രി 12 മണി വരെയുമാണ് സര്‍വീസുകള്‍ നടത്തുന്നത്.

യു.എ.ഇ.യുടെ ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ 2,3 തീയതികളില്‍ ദുബായില്‍ പാര്‍ക്കിങ് നിരക്ക് ഈടാക്കില്ലെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങള്‍ക്ക് ഈ ഇളവ് ബാധകമാവില്ല.ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനില്‍നിന്ന് രാവിലെ നാലര മുതല്‍ രാത്രി പന്ത്രണ്ടര വരെയും അല്‍ ഗുബൈബ സ്റ്റേഷനില്‍നിന്ന് 4.14 മുതല്‍ രാത്രി 12.30 വരെയും ബസ് സര്‍വീസുകള്‍ ഉണ്ടാകും. സത്വയില്‍നിന്നും അല്‍ ഖൂസ് സ്റ്റേഷനില്‍നിന്നും രാവിലെ അഞ്ചു മുതല്‍ രാത്രി പതിനൊന്നര വരെയും ഖിസൈസ് ബസ് സ്റ്റേഷനില്‍നിന്ന് അഞ്ചു മുതല്‍ രാത്രി 11.45 വരെയും ജബല്‍ അലി സ്റ്റേഷനില്‍നിന്ന് രാവിലെ അഞ്ചു മുതല്‍ രാത്രി 11.30 വരെയും ബസുകള്‍ സര്‍വീസ് നടത്തും.അല്‍ ഗുബൈബയില്‍നിന്ന് ഷാര്‍ജയിലേക്കുള്ള ഇന്റര്‍സിറ്റി ബസുകള്‍ 24 മണിക്കൂറും ലഭ്യമാകും.മെട്രോയുമായി ബന്ധിപ്പിച്ചിട്ടുള്ള റഷീദിയ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ബുര്‍ജ് ഖലീഫ, അബുഹൈല്‍, ഇത്തിസലാത്ത് എന്നീ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ അഞ്ചു മുതല്‍ വെളുപ്പിന് 1.10 വരെ ബസ് സര്‍വീസുകളുണ്ടാകും.അബുദാബിയിലേക്ക് വെളുപ്പിന് നാലര മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ ബസുണ്ടാകും.

മറീന സ്റ്റേഷനുകളില്‍ നിന്നുള്ള വാട്ടര്‍ ബസ് സര്‍വീസുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ രാത്രി പന്ത്രണ്ടു വരെ നടക്കും. മറീന, ഗുബൈബ സ്റ്റേഷനുകളില്‍ നിന്നുള്ള ഫെറി സര്‍വീസുകള്‍ രാവിലെ പതിനൊന്നു മണി, ഉച്ചയ്ക്ക് ഒരു മണി, മൂന്നു മണി, വൈകീട്ട് അഞ്ചു മണി, ആറര എന്നെ സമയങ്ങളില്‍ സര്‍വീസ് നടത്തും . അല്‍ ജദ്ദാഫ് സ്റ്റേഷനില്‍നിന്ന് ദുബായ് വാട്ടര്‍ കനാലിലേക്കുള്ള ഫെറി സര്‍വീസുകള്‍ രാവിലെ പത്തു മണി, ഉച്ചയ്ക്ക് പന്ത്രണ്ടു മണി, വൈകീട്ട് അഞ്ചര എന്നീ സമയങ്ങളിലും തിരിച്ച് ദുബായ് വാട്ടര്‍ കനാലില്‍നിന്ന് ജദ്ദാഫ് സ്റ്റേഷനിലേക്കുള്ള സര്‍വീസുകള്‍ 12.05, 2.05, 7.35 എന്നീ സമയങ്ങളിലും ലഭ്യമാകും. വാട്ടര്‍ ടാക്സി രാവിലെ ഒന്‍പതു മുതല്‍ രാത്രി പത്തു മണി വരെ പ്രവര്‍ത്തിക്കും. ദുബായ് ക്രീക്ക് സ്റ്റേഷനുകളിലെ അബ്ര സര്‍വീസ് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 മണി വരെ ലഭ്യമാകും.യൂണിയന്‍ സ്‌ക്വയര്‍ സ്റ്റേഷന്‍ വെളുപ്പിന് 4.25 മുതല്‍ രാത്രി പന്ത്രണ്ടര വരെയും അല്‍ സബ്കാ സ്റ്റേഷന്‍ രാവിലെ 6.15 മുതല്‍ പന്ത്രണ്ടു മണി വരെയും ദേര സിറ്റി സെന്റര്‍ സ്റ്റേഷന്‍ 6.07 തൊട്ട് രാത്രി 10.06 വരെയും കരാമ സ്റ്റേഷന്‍ 6.10 മുതല്‍ രാത്രി 10.20 വരെയും അല്‍ അഹ്ലി ക്ലബ് സ്റ്റേഷന്‍ 5.55 മുതല്‍ രാത്രി 10.15 വരെയും പ്രവര്‍ത്തിക്കും. ദേശീയദിനം പ്രമാണിച്ച് നിരവധി ആനുകൂല്യങ്ങള്‍ അനുവദിച്ച സാഹചര്യത്തിലാണ് ഗതാഗതസമയക്രമത്തില്‍ മാറ്റം വരുത്തിയതും ഇളവുകള്‍ പ്രഖ്യാപിച്ചതും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *