ബിസിനസ് ക്ലാസില്‍ ഡബിള്‍ ബെഡുമായി ഖത്തര്‍ എയര്‍വേയ്‌സ് ; വിമാനത്തിലെ ആഡംബരത്തിന്റെ ചിത്രങ്ങള്‍ കാണാം

ദോഹ: വിമാനത്തിലെ ഒരു ആഡംബര യാത്രയാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഖത്തര്‍ എയര്‍വേസ് ഇതാ ഒരുങ്ങുന്നു.

യാത്രക്കാരെ ആകര്‍ഷിക്കാന്‍ ബിസിനസ് ക്ലാസില്‍ ഡബിള്‍ ബെഡ് സൗകര്യവുമായിട്ടാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ആദ്യമായാണ് വിമാനത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരു കമ്പനി ഒരുക്കുന്നത്.

ബിസിനസ് ക്ലാസിലെ രണ്ടു മിഡില്‍ സീറ്റുകള്‍ നിവര്‍ത്തിയിട്ടാണ് ഡബിള്‍ ബെഡ് സൗകര്യത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ചുറ്റിലും മറച്ചരിക്കുന്നതിനാല്‍ സ്വകാര്യതയും ലഭിക്കും. വിനോദത്തിനായി രണ്ട് സ്‌ക്രീനുകളും ഉണ്ടാകും.

നാലുപേര്‍ ഒരുമിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സ്വകാര്യമായ ഇടം വേണമെങ്കില്‍ അതും ലഭിക്കും. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യുമ്പോള്‍ ഈ സൗകര്യം ഉപയോഗിക്കാം. ബിസിനസ് ക്ലാസ് യാത്രയില്‍ ഇതൊരു വിപ്ലവകരമായ മാറ്റമാകുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *