ഇന്ത്യ സമ്മതിക്കുമോ?…ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി തേടി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: വേനല്‍ അവധിക്കാലത്ത്‌ ഇന്ത്യയിലേക്ക്‌ താല്‍ക്കാലികാടിസ്‌ഥാനത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി ഖത്തര്‍ എയര്‍വേയ്‌സ്‌. ഖത്തര്‍ എയര്‍വേയ്‌സ്‌ സിഇഒ അക്‌ബര്‍ അല്‍ ബേക്കറാണ്‌ ഇക്കാര്യം അറിയിച്ചത്. ജെറ്റ്‌ എയര്‍വേയ്‌സ്‌ സര്‍വീസുകള്‍ പൂര്‍ണമായി നിലയ്‌ക്കുകയും ഇന്‍ഡിഗോയുടെ രണ്ട്‌ ഇന്ത്യന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈ, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍ റൂട്ടുകളിലാണ്‌ സര്‍വീസുകള്‍ക്ക് അനുമതി തേടിയിരിക്കുന്നത്.

Loading...

സീറ്റ്‌ ലഭ്യതക്കുറവുമൂലം ടിക്കറ്റ്‌ചാര്‍ജ്‌ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക്‌ സഹായമേകാനാണ്‌ തല്‍ക്കാലിക സര്‍വീസുകള്‍ക്ക്‌ അനുമതി തേടിയിരിക്കുന്നതെന്നും അല്‍ ബേക്കര്‍ പറഞ്ഞു. അതേസമയം വേനലവധിയില്‍ പുതിയ സര്‍വീസുകള്‍ക്ക്‌ അനുമതി ലഭിച്ചില്ലെങ്കില്‍ ടിക്കറ്റ്‌ ചാര്‍ജ്‌ കുത്തനെ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *