സംരക്ഷണത്തിന്റെ ചിറകൊരുക്കി ഖത്തര്‍… ഖത്തര്‍ ചാരിറ്റി ആഗോളതലത്തില്‍ ഏറ്റെടുത്തത് 1,10,000 അനാഥരുടെ സംരക്ഷണം

ദോഹ: ആഗോളതലത്തില്‍ ഖത്തര്‍ ചാരിറ്റി 1,10,000 അനാഥരുടെ സംരക്ഷണം ഏറ്റെടുത്തു. ഖത്തര്‍ ചാരിറ്റിയുടെ അനാഥര്‍ക്കായുള്ള റോഫ്ഖാ പദ്ധതിയിലൂടെ 2018 അവസാനത്തോടെ ഒന്നരലക്ഷം അനാഥരെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളാണ് ഖത്തര്‍ ചാരിറ്റി നടത്തിയത്.

Loading...

ദേശീയ ദിനാഘോഷങ്ങളില്‍ ഖത്തറി സ്ഥാനപതിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. പലസ്തീന്‍, സുഡാന്‍, കെനിയ, ബോസ്നിയ, ഹെഴ്സെഗോവിന, കോസോവ, നൈജര്‍ എന്നിവിടങ്ങളിലെ ഖത്തര്‍ ചാരിറ്റിയുടെ സംരക്ഷണയിലുള്ള ആയിരക്കണക്കിന് അനാഥക്കുട്ടികളും ആഘോഷത്തില്‍ പങ്കെടുത്തു.

വ്യത്യസ്ത സാംസ്‌കാരിക, സംഗീത, കായിക മത്സരങ്ങളുമാണ് കുട്ടികള്‍ക്കായി നടത്തിയത്. ബോസ്നിയ, ഹെഴ്സെഗോവിന എന്നിവിടങ്ങളില്‍ മൂന്നൂറോളം കുട്ടികള്‍ക്കായാണ് കായിക മത്സരങ്ങള്‍ നടത്തിയത്. ഇന്‍ഡോനീഷ്യയില്‍ ഇരുന്നൂറിലധികം കുട്ടികളും സുഡാനില്‍ ആയിരത്തോളം കുട്ടികളും കോസോവയിലും ഗാസയിലും നാനൂറിലധികംപേരും നൈജറില്‍ അഞ്ഞൂറോളം കുട്ടികളുമാണ് ഖത്തര്‍ ചാരിറ്റിയുടെ ദേശീയദിനാഘോഷങ്ങളില്‍ പങ്കെടുത്തത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *