ഇന്ത്യയിലേക്കുള്ള ഈന്തപ്പഴം കയറ്റുമതി പുനരാരംഭിച്ച് ഖത്തര്‍ കമ്പനി

ദോഹ: നീണ്ടകാലത്തെ ഉപരോധത്തിനു ശേഷം ആദ്യമായി ഹസ്സാദ് ഫുഡ് ഇന്ത്യയിലേക്കുള്ള ഈന്തപ്പഴ കയറ്റുമതി ആരംഭിച്ചു. ചരക്കുമായുള്ള ആദ്യ ഷിപ്‌മെന്റ് ഇന്നലെ അയച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള സൗഹൃദം തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹസ്സാദ് ഫുഡ് സിഇഒ മുഹമ്മദ് ബദ്ര്‍ അല്‍ സദ പറഞ്ഞു. ഖത്തര്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയാണ് ഇതിലുടെ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

ഉപരോധത്തിനിടയിലും കയറ്റുമതി തുടരാന്‍ കഴിയുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഭാവിയില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും താല്‍പര്യമുണ്ടെന്ന് അല്‍ സദ പറഞ്ഞു. പ്രാദേശിക ഉല്‍പാദകരില്‍ നിന്ന് ഈന്തപ്പഴം സംഭരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *