ഖത്തര്‍ പ്രതിസന്ധിയുടെ കാരണം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നത് – സൗദി

റിയാദ്: ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സഹായവും സംരക്ഷണം നല്‍കുന്നതാണ് ഖത്തര്‍ പ്രതിസന്ധിയുടെ പ്രധാന കാരണം എന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നിഷേധാത്മക നിലപാടാണ് ഖത്തര്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഭീകരരെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പിടികിട്ടാപുള്ളികളായവര്‍ക്ക് സാമ്പത്തിക സഹായവും അഭയം നല്‍കുന്നു.ഭീകരരെ വിചാരണ ചെയ്യുന്നതില്‍ ഗുതുരതമായ വീഴ്ചയാണ് ഖത്തറിന്റെ ഭാഗത്തു നിന്നു ഉണ്ടാകുന്നതെന്നും വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതു മാത്രമല്ല ഖത്തര്‍ പ്രതിസന്ധിയുടെ അടിസ്ഥാനമെന്നും ന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
സൗദിയുടെ നേതൃത്വത്തിലുളള സഖ്യരാഷ്ട്രങ്ങള്‍ ഉപരോധിക്കുകയാണെന്ന ഖത്തറിന്റെ ആരോപണം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. സൗദി യുദ്ധവിമാനങ്ങള്‍ ഖത്തറിന് മുകളില്‍ പറക്കുന്നില്ല. യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തുറമുഖങ്ങള്‍ ഉപരോധിക്കുന്നുമില്ല. ഖത്തറിനെതിരെ ബഹിഷ്‌കരണം മാത്രമാണ് തുടരുന്നത്.

ശൈലി മാറ്റാത്ത സാഹചര്യത്തില്‍ ഖത്തറുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇറാന്‍, സിറിയ, യമന്‍ ഉള്‍പ്പെടെ ഖത്തര്‍ പ്രതിസന്ധിയെക്കാള്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൗദി അറേബ്യ കൈകാര്യം ചെയ്യുന്നുണ്ടെന്നും ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *