ഖത്തര്‍ ഉപരോധം ; ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സൗദിയുടെ നീക്കമാണെന്ന് വിദേശകാര്യ മന്ത്രി

ദോഹ: ഉപരോധത്തിനിടയില്‍ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി നീക്കം നടത്തിയതായ് ഖത്തര്‍വിദേശ കാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ തഹ്‌നി.
ഭരണമാറ്റത്തെ പറ്റി സൗദി ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. സര്‍ക്കാരിനെതിരെ പ്രക്ഷോഭമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് സൗദി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച ആരോപണം തഹ്നി ഉന്നയിച്ചത്.

തീവ്രവാദത്തിന്റെ പേരിലല്ല ഭീഷണിപ്പെടുത്താനാണ് ഖത്തറിനെ ഉപരോധിക്കുന്നതെന്നും തഹ്‌നി പറഞ്ഞു. ഇറാന്റെ മൂല്യങ്ങളല്ല ഖത്തറിന്റേതെന്നും എന്നാല്‍ ഇറാനുമായി തുറന്നബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും തഹ്‌നി പറഞ്ഞു.
ഇറാനൊപ്പം ചേര്‍ന്ന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് ജൂണ്‍ മുതലാണ് യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം നടപ്പിലാക്കിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *