ഖത്തറിലെ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ തുറന്നു

ഖത്തറിലെ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ തുറന്നു. ഗ്രീൻ കാർ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നത്. കഹ്റാമ അവെയ്ർ‌നെസ് പാർക്കിലാണ് ആദ്യത്തെ ചാർജിങ് സ്റ്റേഷൻ. ഇതുൾപ്പെടെ ഒൻപതു ചാർജിങ് സ്റ്റേഷനുകളാണു ഖത്തറിൽ ആരംഭിക്കുന്നത്.

Loading...

കഹ്റാമ ടവർ, പേൾ ഖത്തറിലെ കെംപിൻസികി ഹോട്ടൽ, അൽ ഫർദാൻ ടവേഴ്സ്, സെന്റ് റീജസ് ഹോട്ടൽ, ഖത്തർ ഫൗണ്ടേഷൻ, സയൻസ് ആൻഡ് ടെക്നോളജി പാർക്ക്, മുഷൈരിബ് നഗരം, അൽ വക്റയിലെ എസ്ദാൻ മാൾ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ തുറക്കുന്ന മറ്റു സ്ഥലങ്ങൾ.

കഹ്റാമാ, സീമെൻസ് ഖത്തർ, അൽ ഫർദാൻ ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളുടെ ഒന്നാം ഘട്ടം നടപ്പാക്കുന്നത്. അൽഫർദാൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കെട്ടിടങ്ങളിലാണു മൂന്നു സ്റ്റേഷനുകൾ തുറക്കുക. സീമെൻസ് ഖത്തറിന്റേതാണ് സാങ്കേതിക സഹായം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *