ഒറ്റപ്പെടുത്തിയപ്പോള്‍ തലയെടുപ്പോടെ നേരിട്ടു…നേരിട്ട അനുഭവങ്ങള്‍ ഇനി കുട്ടികള്‍ പഠിക്കും; ഉപരോധം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഖത്തര്‍

ഖത്തര്‍ : ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി ഒന്നര വര്‍ഷം തികയുമ്പോള്‍ ഖത്തര്‍ ഇന്ന് മുന്നോട്ട് കുതിക്കുകയാണ്. രാജ്യത്തിന്റെ ഉപരോധ കാലഘട്ടം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഖത്തര്‍. നിരവധി അനുഭവങ്ങളണ് രാജ്യത്ത് ഉപരോധ കാലത്തുണ്ടായതെന്ന് ഖത്തര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് അബ്ദുല്‍ വഹദ് അലി അല്‍ ഹമ്മാദിപറഞ്ഞു. രാജ്യത്തെ പുരോഗതിയിലെത്തിക്കാനായി ഒരുപാട് അനുഭവങ്ങളാണ് ഉപരോധം സമ്മാനിച്ചത് അതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇതറിഞ്ഞികരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധക്കാലത്ത് പഠിച്ച പാഠങ്ങളും, ഉപരോധത്തെ നേരിട്ട വഴികളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

Loading...

ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഉപരോധക്കാലത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനാവശ്യ ഘടകങ്ങളായ ആത്മവിശ്വാസം, രാജ്യസ്‌നേഹം,ദൈവത്തിലുള്ള ആശ്രയത്വം, ഭരണകൂടത്തിലുള്ള വിശ്വാസം തുടങ്ങിയവ ഊട്ടിയുറപ്പിക്കാന്‍ ഇക്കാലത്ത് ജനങ്ങള്‍ക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ഇവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ആദ്യഭാഗം പാഠ്യപദ്ധതിയുടെ ആദ്യ സെമസ്റ്ററിലും ,കൂടുതല്‍ ഭാഗങ്ങള്‍ രണ്ടാം സെമസ്റ്ററിലും ഉള്‍പ്പെടുത്തും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ച് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശേഷി വികസിപ്പിക്കുകയാണ് പാഠ്യപദ്ദതി പരിഷ്‌ക്കരണത്തിലൂടെയുള്ള ലക്ഷ്യം. ഇതേ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇല്ലാതാക്കാനും സാധിക്കും.അധ്യാപന മേഖല കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *