ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാംപ് സെപ്റ്റംബര്‍ 12 ന് നടക്കും

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാംപ് സെപ്റ്റംബര്‍ 12 ന് നടക്കും.

സേവനം ആവശ്യമുള്ളവര്‍ ഇന്ന് വൈകിട്ട് മുന്‍പായി വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കണം. ഒനൈസയിലെ എംബസി ആസ്ഥാനത്താണ് ക്യാംപ് നടക്കുന്നത്.

അടിയന്തര പ്രാധാന്യമുള്ള അറ്റസ്റ്റേഷനുകള്‍ ആണ് ക്യാപിലൂടെ നല്‍കുന്നത്. സേവനങ്ങള്‍ക്കായി എംബസിയില്‍ ഓണ്‍ലൈന്‍ മുഖേന മുന്‍കൂര്‍ അനുമതിക്കായി റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാംപില്‍ മുന്‍ഗണന.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അടിയന്തര പവര്‍ ഓഫ് അറ്റോര്‍ണി, വ്യത്യസ്ത ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 33 05 96 47 എന്ന നമ്പറില്‍ വാട്‌സ് അപ്പ് സന്ദേശം അയയ്ക്കണം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പേര്, പാസ്‌പോര്‍ട് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ഏത് സേവനമാണ് വേണ്ടത്, അടിയന്തര സേവനം ആവശ്യപ്പെടാനുള്ള കാരണം, ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ അനുമതി ലഭിച്ച തീയതിയും സമയവും ഇത്രയും സഹിതം ഇന്ന് (സെപ്റ്റംബര്‍ 9) വൈകുന്നേരത്തിന് മുൻപായി വാട്‌സ് അപ്പ് സന്ദേശം അയയ്ക്കണം.

ക്യാംപില്‍ പങ്കെടുക്കാനുള്ള അനുമതി, സമയം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വാട്‌സ് അപ്പ് വഴി തന്നെ അപേക്ഷകര്‍ക്ക് ലഭിക്കും.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ക്യാംപ് നടക്കുന്നത്. ക്യാംപില്‍ പങ്കെടുക്കുന്നവരും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *