സൗദിക്കും യുഎഇക്കും പിന്നാലെ ഖത്തറും…ഈ തീരുമാനം കടുത്തത്‌

ദോഹ: സൗദി അറേബ്യയ്ക്കും യു.എ.ഇ.യ്ക്കും പിന്നാലെ ഖത്തറും സ്വദേശിവത്കരണം ശക്തമാക്കുന്നു. വിവിധ മേഖലകളില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നതിനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉത്മാന്‍ ഫക്‌റു പറഞ്ഞു. ജോലികള്‍ പ്രാദേശികവത്കരിക്കുന്നതും തൊഴിലിടങ്ങളില്‍ കഴിവുള്ള സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുന്നതും ദേശീയ സമ്ബദ്ഘടനയ്ക്ക് ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ നാഷണല്‍ ബാങ്ക് (ക്യു.എന്‍.ബി.) സംഘടിപ്പിച്ച തൊഴില്‍മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

സ്വദേശിവത്കരണം ശക്തമാക്കുന്നതിനും പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബാങ്കിങ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയിട്ടുള്ള സ്ഥാപനമാണ് ക്യു.എന്‍.ബി.യെന്ന് ആക്ടിങ് ചീഫ് എക്‌സിക്യുട്ടീവ് അബ്ദുല്ല മുബാറക് അല്‍ ഖലീഫ പറഞ്ഞു. 50 ശതമാനത്തിലേറെയാണ് ക്യു.എന്‍.ബി.യിലെ സ്വദേശിജീവനക്കാരുടെ എണ്ണം. ഉന്നതപദവികളില്‍ ഇത് 77 ശതമാനമാണ്. 82 ശതമാനം ശാഖകളുടെയും മാനേജര്‍മാര്‍ സ്വദേശികളാണെന്നും അദ്ദേഹം പറഞ്ഞു.

എണ്ണമേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് പെട്രോളിയം കമ്ബനികളില്‍നിന്നുള്‍പ്പെടെ ആയിരക്കണക്കിനുപേരെയാണ് നേരത്തേ ഖത്തറില്‍ പിരിച്ചുവിട്ടത്. അയല്‍രാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് വ്യാപാരമേഖലയിലും നിര്‍മാണമേഖലയിലുമുണ്ടായ പ്രതിസന്ധിയും പ്രവാസികളെ വലിയതോതില്‍ ബാധിച്ചിരുന്നു. സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൊണ്ടുവന്നതിനെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *