ഗിയറില്ലാത്ത വാഹന സംവിധാനവുമായി ഖത്തര്‍

ദോ​ഹ: ഗി​യ​ര്‍​ബോ​ക്​​സ്​ ഒ​ഴി​വാ​ക്കി​യു​ള്ള ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക മോ​ട്ടോ​ര്‍ ഡ്രൈവ് സം​വി​ധാ​നം ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​സം​ഘം വി​ക​സി​പ്പി​ച്ചെ​ടു​ത്തു.

ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള റീ​ക​ണ്‍​ഫി​ഗ​റ​ബി​ള്‍ മ​ള്‍​ട്ടി​ഫേ​സ്​ മോ​ട്ടോ​ര്‍ ഡ്രൈവ് സി​സ്​​റ്റ​മാ​ണ് ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​സം​ഘം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ഗി​യ​ര്‍​ര​ഹി​ത ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തും ടോ​ര്‍​ക്ക് ക​ണ്‍ട്രോ​ള്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തു​മാ​ണ് മോ​ട്ടോ​ര്‍ ഡ്രൈ​വ് സി​സ്​​റ്റം. ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഇ​ല​ക്‌ട്രി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​ഫ​സ​ര്‍ ആ​തി​ഫ് ഇ​ഖ്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് പൂ​ര്‍​ണ​മാ​യും ഗി​യ​ര്‍ ബോ​ക്സു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​ഫ. ആ​തി​ഫ് ഇ​ഖ്ബാ​ല്‍ പ​റ​ഞ്ഞു.

ഫൈ​വ് ഗി​യ​ര്‍ ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​റി​ന് തു​ല്യ​മാ​ണ് പു​തി​യ പ​ദ്ധ​തി​യെ​ന്നും ഭാ​ര​മേ​റി​യ​തും അ​ല്ലാ​ത്ത​തു​മാ​യ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ത് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​കു​മെ​ന്നും ആ​തി​ഫ് ഇ​ഖ്ബാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *