കത്താറ ഊദ് മേള അഞ്ചുമുതല്‍ എട്ട് വരെ

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ രണ്ടാമത് വാര്‍ഷിക കത്താറ ഊദ് മേളയ്ക്ക് ഏപ്രില്‍ അഞ്ചിന് തുടക്കമാകും.
അല്‍ ഫറാബി, ദ സെക്കന്‍ഡ് മാസ്റ്റര്‍ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള. ആഗോള തലത്തിലുള്ള ഊദ് സംഗീത പ്രതിഭകള്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഊദ് പാരമ്പര്യം കോര്‍ത്തിണക്കി സംഗീത രാവൊരുക്കും.

Loading...

അഞ്ചിന് രാത്രി എട്ടിന് കത്താറയിലെ ഒപ്പാറ ഹൗസില്‍ ഡോ. അല്‍ സുലൈത്തി ഊദ് മേള ഉദ്ഘാടനം ചെയ്യും. തുര്‍ക്കിഷ് ബാന്‍ഡിന്റെ സംഗീത അവതരണത്തിന് ശേഷം അല്‍ ഫറാബിയെക്കുറിച്ചുള്ള ചിത്രവും പ്രദര്‍ശിപ്പിക്കും. ഖത്തര്‍ കൂടാതെ കുവൈത്ത്, സ്‌പെയിന്‍, തുര്‍ക്കി, അസെര്‍ ബെയ്ജാന്‍, ഇറാന്‍, അര്‍മേനിയ, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഇറാഖ്, ജപ്പാന്‍, ഗ്രീസ്, ഒമാന്‍, മൊറോക്കോ, സിറിയ, ടുണീഷ്യ എന്നിവിടങ്ങളിലെ ഊദ് കലാകാരന്മാരാണ് എത്തുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ എട്ട് വരെ രാത്രി എട്ടിനാണ് പരിപാടി. ആറു ബാന്‍ഡുകളും 18 കലാകാരന്മാരുമായി 80-തിലധികം കലാകാരന്മാര്‍ ദൃശ്യവിരുന്നുമൊരുക്കും.

വൈകീട്ട് നാല് മുതല്‍ രാത്രി ആറു വരെ അല്‍ ഫറാബി തിയേറ്ററില്‍ ഇന്‍ഡൊനീഷ്യന്‍ ബാന്‍ഡുകളുടെ അവതരണവുമുണ്ടാകും. വിഖ്യാത ഊദ് ഉപകരണ നിര്‍മാതാക്കള്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും. തുര്‍ക്കി, ഇറാന്‍, കുവൈത്ത്, ഗ്രീസ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഊദ് ഉപകരണ നിര്‍മാതാക്കളുടെ പ്രത്യേക ബൂത്തുകള്‍ കത്താര ആംഫിതിയേറ്ററിന് സമീപം അല്‍ മസ്ര സ്ട്രീറ്റിലുണ്ടാകും. രാവിലെയും വൈകീട്ടും സന്ദര്‍ശകര്‍ക്കായി ബൂത്ത് തുറക്കും. ഒമ്പത് വിഖ്യാത ഊദ് ഉപകരണ നിര്‍മാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
അല്‍ ഫറാബിക്കായുള്ള പ്രത്യേക സംഗീത അവതരണത്തോടെ മേള സമാപിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *