കുവൈത്തില്‍ സ്വര്‍ണക്കടകളില്‍ പരിശോധന…ഹവാല ഇടപാടെന്ന് സംശയം

കുവൈത്ത് സിറ്റി; സ്വര്‍ണക്കടകള്‍ കേന്ദ്രമാക്കി ഹവാല ഇടപാടുകള്‍ നടക്കുന്നതായി അധികൃതര്‍ക്കു സംശയം. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ സ്വര്‍ണക്കടകളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണം വലിയതോതില്‍ കണ്ടെത്തിയിരുന്നു. പണംവെളുപ്പിക്കല്‍, തീവ്രവാദി സംഘടനകള്‍ക്കു സഹായമെത്തിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടോയെന്ന സംശയം ശക്തമായിട്ടുണ്ട്. കണക്കില്‍പ്പെടാത്ത സ്വര്‍ണശേഖരം കണ്ടെത്തിയ സ്വര്‍ണക്കടകളെക്കുറിച്ചുള്ള വിവരം പണം വെളുപ്പിക്കല്‍/തീവ്രവാദ വിരുദ്ധ വിഭാഗത്തിനു കൈമാറും.

ഫര്‍വാനിയ, ജലീബ് ഷുയൂഖ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണക്കടകളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണശേഖരം കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലായിരിക്കും പിടിച്ചെടുത്ത സ്വര്‍ണം കടകള്‍ക്കു തിരിച്ചുനല്‍കുന്നത്. ബാലന്‍സ് ഷീറ്റ്, വിലവിവരം എന്നിവയുടെ അഭാവം, നിയമവ്യവസ്ഥകള്‍ അനുസരിച്ചല്ലാതെയുള്ള വിപണനം, മന്ത്രാലയത്തിന്റെ മുദ്രയില്ലാത്ത സ്വര്‍ണം തുടങ്ങിയവയാണു സ്വര്‍ണക്കടകളിലെ പരിശോധനയില്‍ കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *