വടക്കൻ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ മഴ

ദുബായ്: വടക്കൻ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ മഴ പെയ്തു. ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ രാവിലെയും രാത്രി വൈകിയും നേരിയ തോതിൽ മഴ പെയ്തു.

തണുത്ത കാറ്റ് വീശുന്നു. ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

ജബൽജെയ്സ്, അൽ ജബർ, ഷാം, ഷാർജ വഷാഹ്, അൽ റഖ, ഫുജൈറ ഹന്നിയ, ഉമ്മുൽഖുവൈൻ ഫലജ് അൽ മുഅല്ല എന്നിവിടങ്ങളിലായിരുന്നു മഴ

യുഎഇയിൽ പൊതുവേ തണുത്തകാലാവസ്ഥയാണെങ്കിലും രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *