ചൊവ്വാഴ്ച ഖത്തറിൽ മഴയ്ക്ക് സാധ്യത

ദോഹ : ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത.

ഇടിയോടു കൂടിയ മഴയും കനത്ത കാറ്റും ഉണ്ടാകും. ആലിപ്പഴം പൊഴിയാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

പകൽ ചൂടാണെങ്കിലും രാത്രിയിൽ മഴ പെയ്യും. ദോഹയിൽ  താപനില 27– 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും.

മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. അമിത വേഗം പാടില്ല. നിശ്ചിത ട്രാക്കിലൂടെ മാത്രമേ യാത്ര പാടുള്ളു.

മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം.  മഴയുള്ളപ്പോൾ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഓൺ ആക്കണം.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം. റോഡിലെ വെള്ളക്കെട്ടുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *