മഴ നിശ്ചലമാക്കിയ യു എ ഇ

ദുബായ് : പുലർച്ചെ പെയ്ത തകർപ്പൻ മഴയിൽ യുഎഇ മണിക്കൂറുകളോളം നിശ്ചലമായി.

റോഡുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ കുടുങ്ങിയതോടെ പലയിടത്തും ഗതാഗതം താറുമാറായി.

വാഹനങ്ങൾ കൂട്ടിയിടിച്ചും ഡിവൈഡറുകളിൽ ഇടിച്ചുകയറിയും അപകടങ്ങളുണ്ടായി.

ആളപായമില്ലെന്നാണു റിപ്പോർട്ട്. ഉച്ചയോടെ മഴ മാറി അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നു.

ശക്തമായ മഴയിൽ റോഡുകളിൽ രൂപംകൊണ്ട വെള്ളക്കെട്ടിൽ നൂറുകണക്കിനു യാത്രക്കാരാണു കുടുങ്ങിയത്.

rain-uae

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഷാർജയിൽ നിന്നു ദുബായിലെ ജോലിസ്ഥലത്തേക്കു പോയവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.

ഉപപാതകളിലൂടെ തിരിെക പോകാനോ വാഹനം എവിടെയെങ്കിലും ഒതുക്കാനോ പറ്റാത്ത സാഹചര്യമായി.

ചെറുവാഹനങ്ങൾ വെള്ളം കയറി നിന്നുപോയതോടെ കുരുക്കു കൂടുതൽ രൂക്ഷമായി. 5 മണിക്കൂറോളമെടുത്താണ് പലരും ഒാഫിസുകളിൽ എത്തിയത്.

നടപ്പാതകളിൽ വരെ വെള്ളം കയറിയത് ജനങ്ങളെ വലച്ചു. ഷാർജ അൽ ഖാസിമിയയിൽ നിന്നു അൽവാദ ലുലുവിനു സമീപത്തെ ഒാഫിസുകളിലേക്കു 10 മിനിറ്റ് കൊണ്ടു നടന്നുപോകുന്നവർ വെള്ളക്കെട്ടു മൂലം വാഹനങ്ങളെ ആശ്രയിച്ചത് ഇരട്ടി ദുരിതമായി.

ഗതാഗതക്കുരുക്കിൽ ഒരു മണിക്കൂറിലേറെയാണ് ഇവർ പെട്ടുപോയത്. വെള്ളക്കെട്ട് നീക്കം ചെയ്യാൻ വിവിധ എമിറേറ്റുകളിൽ അടിയന്തര നടപടികൾ ആരംഭിച്ചു.

uae-rain

രാത്രി വൈകിയും ടാങ്കറുകളിൽ വെള്ളം പമ്പ് ചെയ്തു നീക്കുകയാണ്. ബോട്ട് സർവീസുകളും വൈകി.

ദുബായ്-ഷാർജ സർവീസ് മുടങ്ങി. ജലയാന സർവീസുകളെക്കുറിച്ച് അറിയാൻ വിളിക്കേണ്ട നമ്പർ: 800 9090. വെള്ളക്കെട്ടു മൂലം കൂടുതൽ പേർ മെട്രോയെ രാവിലെ മുതൽ വൻ തിരക്കായിരുന്നു. ഗ്രീൻ ലൈനിൽ സർവീസുകൾ അൽപം വൈകി.

ൾ ബസുകളും ഗതാഗതക്കുരുക്കിൽ പെട്ടതോടെ കുട്ടികൾ വലഞ്ഞു. കുട്ടികളെ ബുദ്ധിമുട്ടി അയയ്ക്കേണ്ടെന്നു പല സ്കൂൾ അധികൃതരും രക്ഷിതാക്കളെ അറിയിച്ചു. പല രക്ഷിതാക്കളും കുട്ടികളെ വിട്ടില്ല. ഹാജർ നില വളരെ കുറവായിരുന്നു.

10 മണിക്കൂർ; 154 അപകടങ്ങൾ

ദുബായിൽ 10 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 154 വാഹനാപകടങ്ങൾ. ചൊവ്വ രാത്രി 12 മുതൽ ഇന്നലെ രാവിലെ 10 വരെയുള്ള കണക്കാണിത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാനപാതകളിൽ അപകടങ്ങളുണ്ടായി. സഹായമാവശ്യപ്പെട്ട് 4581 ഫോൺ വിളികൾ എത്തിയതായി ദുബായ് പൊലീസ് ഓപറേഷൻ ഡയറക്ടർ കേണൽ തുർകി ബിൻ ഫാരിസ് അറിയിച്ചു.

rain-dubai

യാത്രക്കാരെ കാത്ത് വിമാനങ്ങൾ

പുലർച്ചെയുള്ള പല വിമാനസർവീസുകളും വൈകി. ഒട്ടേറെ യാത്രക്കാർ വഴിയിൽ കുടുങ്ങിയതു കണക്കിലെടുത്തും ചില വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്.

രാവിലെ 11 നു പുറപ്പെടേണ്ട പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം യാത്രക്കാരുടെ സൗകര്യാർഥം 45 മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

എമിറേറ്റ്സിന്റെ പല സർവീസുകളും അരമണിക്കൂറോളം വൈകി. കേരളത്തിലേക്കുള്ള സർവീസുകൾ രാത്രിയിൽ ആയതിനാൽ ബാധിച്ചില്ല. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കൃത്യസമയത്തു പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ദുബായിൽ നിന്നുള്ള സർവീസുകളെക്കുറിച്ചറിയാൻ വിളിക്കേണ്ട നമ്പർ:+971 4 2166666.

നിര്‍ദേശങ്ങളും നിരവധി :

  • മഴയത്ത് ബൈക്ക് ഓടിച്ചാൽ 2,000 ദിർഹം പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ്
  • ലൈസൻസിൽ 23 ബ്ലാക് പോയിന്റ് പതിയുകയും ചെയ്യും

വലിയ വാഹനങ്ങൾ വഴയിൽ കുടുങ്ങിക്കിടക്കുമ്പോൾ ബൈക്ക് യാത്രികർ കൂടുതൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നതു കണകകിലെടുത്താണ്.

ഇനിയുള്ള ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് പ്രിൻസിപ്പൽ മീറ്റിയോറോളജിക്കൽ ഡാറ്റാ അനലിസ്റ്റ് ആസിഫ്ഷാ മനോരമയോടു പറഞ്ഞു.

ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്. ചില മേഖലകളിൽ വെള്ളി വരെ രാത്രിയിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളിലെ ചില മേഖലകളിലും ശരാശരിയിൽ താഴെ മഴ പ്രതീക്ഷിക്കാം.

ഇന്നും നാളെയും തീരദേശമേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നും അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *