റ​മ​ദാ​ൻ;മാം​സ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കി വി​ല നി​യ​ന്ത്രി​ച്ച്​ മ​ന്ത്രാ​ല​യം

ദോ​ഹ: പ​രി​ശു​ദ്ധ റ​മ​ദാ​ൻ വി​ളി​പ്പാ​ട​ക​ലെ എ​ത്തി​യി​രി​ക്കെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ മാം​സ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും വി​ല നി​യ​ന്ത്രി​ക്കാ​നും ന​ട​പ​ടി​ക​ളു​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം.

സ​ബ്സി​ഡി നി​ര​ക്കി​ൽ റ​മ​ദാ​നി​ലു​ട​നീ​ളം പൗ​ര​ന്മാ​ർ​ക്ക് മാം​സം ല​ഭ്യ​മാ​ക്കു​ക, വി​പ​ണി​യി​ലെ വി​ത​ര​ണം, ഡി​മാ​ൻ​ഡ്​ എ​ന്നി​വ​ക്കി​ട​യി​ലെ സ​ന്തു​ലി​ത​ത്വം നി​ല​നി​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് മ​ന്ത്രാ​ല​യം നേ​രി​ട്ട് പ്ര​ത്യേ​ക സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തിെൻറ ഭാ​ഗ​മാ​യി റ​മ​ദാ​നി​ലു​ട​നീ​ളം മാം​സ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​ദാം ഫു​ഡു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യം.

സ​ബ്സി​ഡി നി​ര​ക്കി​ൽ ഒ​രു പൗ​ര​ന് ര​ണ്ട് ചെ​മ്മ​രി​യാ​ടു​ക​ൾ എ​ന്ന തോ​തി​ലാ​ണ് ന​ൽ​കു​ക.

ഇ​തി​നാ​യി പ്രാ​ദേ​ശി​ക​വും വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​ച്ച​തു​മാ​യ 30000 ആ​ടു​ക​ളെ ല​ഭ്യ​മാ​ക്കും.

ഇ​തി​ന് മ​ന്ത്രാ​ല​യ​വും വി​ദാം ഫു​ഡും ക​രാ​ർ ഒ​പ്പു​വെ​ച്ചു.

സ​ബ്സി​ഡി നി​ര​ക്കി​ൽ ഇ​ന്ന്​ മു​ത​ൽ ഇ​ത് ന​ട​പ്പി​ലാ​കും.

പ്രാ​ദേ​ശി​ക ആ​ടൊ​ന്നി​ന് (30-35 കി​ലോ​ഗ്രാം) 1000 റി​യാ​ലും സി​റി​യ​ൻ ആ​ടി​ന് 950 റി​യാ​ലു​മാ​ണ് സ​ബ്സി​ഡി നി​ര​ക്ക്.

അ​റു​ക്കു​ന്ന​തി​നും തൊ​ലി ക​ള​യു​ന്ന​തി​നും മാം​സ​മാ​ക്കു​ന്ന​തി​നും അ​ധി​ക​മാ​യി 16 റി​യാ​ലും ന​ൽ​ക​ണം.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് എ​ല്ലാ അ​റ​വു​ശാ​ല​ക​ളി​ലും ന​ട​പ്പാ​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റ​മ​ദാ​നി​ൽ പ്ര​ത്യേ​ക വി​ല​ക്കി​ഴി​വോ​ടെ ല​ഭി​ക്കു​ന്ന 650 ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക ​നേരത്തെ വാണിജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​രു​ന്നു.

ധാ​ന്യ​പ്പൊ​ടി​ക​ൾ, പ​ഞ്ച​സാ​ര, അ​രി, പാ​സ്​​ത, ചി​ക്ക​ൻ, എ​ണ്ണ, പാ​ൽ തു​ട​ങ്ങി ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര വ​സ്​​തു​ക്ക​ളാ​ണ് വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കു​ക.

പ​ട്ടി​ക​പ്ര​കാ​രം, ക്യു.​എ​ഫ്.​എം ധാ​ന്യ​പ്പൊ​ടി ന​മ്പ​ർ 1 (അ​ഞ്ച് കി​ലോ) 16 റി​യാ​ലി​ന് ല​ഭി​ക്കും. ക്യു.​എ​ഫ്.​എം ഗോ​ത​മ്പ് പൊ​ടി (10 കി​ലോ​ഗ്രാം) 22.25 റി​യാ​ലി​നും ഒ​ലി​വ് എ​ണ്ണ (500 മി​ല്ലി ലി​റ്റ​ർ) 11.25 റി​യാ​ലി​നും യാ​ര ശു​ദ്ധ​മാ​യ സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ (1.8 ലി​റ്റ​ർ) 15 റി​യാ​ലി​നും ല​ഭ്യ​മാ​കും. ബ​ല​ദ്ന​യു​ടെ ഫ്ര​ഷ് യോ​ഗ​ർ​ട്ട് ഫു​ൾ​ഫാ​റ്റ് (2 കി​ലോ​ഗ്രാം) 10 റി​യാ​ലും ഡാ​ൻ​ഡി ക​മ്പ​നി​യു​ടെ ല​ബ​ൻ (2 ലി​റ്റ​ർ) 6.75 റി​യാ​ലി​നും ല​ഭി​ക്കും.

ഇ​ത​നു​സ​രി​ച്ച്​ സാ​ധ​ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ ക​ട​ക​ളി​ൽ ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഗോ​ള​ശാ​സ്​​ത്ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ ഏ​പ്രി​ൽ 13ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഏ​പ്രി​ൽ 12 ഹി​ജ്റ വ​ർ​ഷം 1442ലെ ​ശ​അ്ബാ​ൻ മാ​സ​ത്തി​ന് അ​വ​സാ​ന​മാ​കും.

റ​മ​ദാ​ൻ മാ​സ​പ്പി​റ​വി സം​ബ​ന്ധി​ച്ച്​ ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി​യാ​ണ്​ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

650 നി​ത്യോ​പ​യോ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല​ക്കി​ഴി​വി​ൽ ല​ഭി​ച്ചു​തു​ട​ങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *