ദുബായിൽ ശുചീകരണ തൊഴിലാളിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യക്കാരന്റെ ശിക്ഷയിൽ അഞ്ചു വർഷത്തെ ഇളവ്

ദുബായ് :∙ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ക്രൂരമായി മർദിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന്റെ ശിക്ഷ 10 വർഷമാക്കി കുറച്ചു. കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ മേൽക്കോടതിയാണു വിധി പ്രസ്താവിച്ചത്. ആശാരിയായ 47കാരനാണ് കേസിലെ പ്രതി. 2016 ജൂലൈയിൽ സിറ്റി വാൽക്കിൽ 25 വയസുള്ള നേപ്പാളി യുവതിയെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 15 വർഷം തടവാണ് വിധിച്ചിരുന്നത്.

Loading...

പീഡനത്തിന് ഇരയായ യുവതി സെക്യൂരിറ്റി ഗാർഡിനെ വിവരം അറിയിക്കുകയും ഇയാൾ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കീഴ്ക്കോടതി വിധിക്കുപിന്നാലെ അപ്പീൽ കോടതിയെ സമീപിച്ച പ്രതി, ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് വാദിച്ചു.എന്നാൽ പ്രതിയുടെ നിലപാട് യുവതി തള്ളിക്കളഞ്ഞു. തന്നെ ശുചിമുറിയിലേക്ക് ബലം പ്രയോഗിച്ചുകൊണ്ടുപോയ പ്രതി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും സമ്മതിക്കാത്തതിനെ തുടർന്ന് ക്രൂരമായി മർദിച്ചുവെന്നും അവർ മൊഴി നൽകി.

തുടർന്ന് വിശദമായ വാദം കേട്ട കോടതി ശിക്ഷയിൽ അഞ്ചു വർഷത്തെ ഇളവ് നൽകുകയായിരുന്നു. അതേസമയം, ശിക്ഷാ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *