ജിദ്ദ കോണ്‍സുലേറ്റ് കോണ്‍സല്‍ ജനറലിന് ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്‍റെ സ്വീകരണം

ജിദ്ദ : ജിദ്ദ കോണ്‍സുലേറ്റില്‍ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമിന്  ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവക്കുഞ്ഞു കോണ്‍സല്‍ ജനറലിനു പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. ഉപദേശക സമിതി അംഗം അബ്ബാസ് ചെമ്പന്‍, കോഓര്‍ഡിനേറ്റര്‍ സി.എച്ച് ബഷീര്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.

ഹജ്ജ് വെല്‍ഫെയര്‍  ഫോറത്തിന്റെ ആശംസകളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും അറിയിച്ചു കൊണ്ടുള്ള  പത്രവും കോണ്‍സല്‍ ജനറലിനു സമര്‍പ്പിച്ചു.

ഹജ്ജിനെത്തുന്ന ജന ലക്ഷങ്ങള്‍ക്ക് സന്നദ്ധ സേവകരുടെ സേവനം ലഭിക്കുന്നത് മഹത്തായ കര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം ലഭ്യമാക്കാനുള്ള യജ്ഞത്തിലാണ് കോണ്‍സുലേറ്റ് എന്ന് കോണ്‍സല്‍ ജനറല്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികളെ  അറിയിച്ചു.

ജിദ്ദയിലെ വിവിധ മത – രാഷ്ട്രീയ – സാമൂഹ്യ  സംഘടനകളുടെ പൊതു  കൂട്ടായ്മയാണ്  ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *