സ്വന്തം ചിലവില്‍ പെട്രോള്‍ പോലും അടിക്കേണ്ട…ദുബായില്‍ കറങ്ങാന്‍ ആര്‍ടിഎയുടെ വാടകക്കാറുകള്‍

ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) തുടക്കമിട്ട സ്മാര്‍ട്ട് കാര്‍ റെന്റല്‍ സംവിധാനത്തിന് മികച്ച പ്രതികരണം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന വാഹനത്തില്‍ പെട്രോള്‍ അടിക്കാന്‍പോലും ഉപഭോക്താവ് പണം നല്‍കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഈവര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ 3,77,873 യാത്രക്കാര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തിയതായി ആര്‍.ടി.എ. അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1,85,501 ആയിരുന്നു. ആര്‍.ടി.എ.യുടെ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനത്തിന് ഉപഭോക്താക്കള്‍ ഏറിയതോടെയാണ് വാഹനങ്ങളുടെ എണ്ണം ആര്‍.ടി.എ. ഇരട്ടിയാക്കാന്‍ തീരുമാനിച്ചതെന്ന് പൊതുഗതാഗത ഏജന്‍സി പ്ലാനിങ്‌ ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അഡെല്‍ ശക്രി പറഞ്ഞു.

Loading...

ആര്‍.ടി.എ.യുടെ സ്മാര്‍ട്ട്‌ ദുബായ്, പീപ്പിള്‍ ഹാപ്പിനെസ്, അഡ്വാന്‍സ് ആര്‍.ടി.എ. എന്നിവയുമായി ചേര്‍ന്ന് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. യൂ ഡ്രൈവ്, ഏകാര്‍ കമ്ബനികളുടെ കാറുകള്‍ എന്നിവയാണ് വാടകയ്ക്ക് നല്‍കുന്ന കാറുകള്‍. ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആറ്ുമണിക്കൂര്‍വരെ കാറുകള്‍ വാടകയ്ക്ക് എടുക്കാന്‍ കഴിയും. റാഷിദിയ, യൂണിയന്‍, ബുര്‍ജുമാന്‍, ബിസിനസ് ബേ, ഇബ്‌നുബത്തൂത്ത മെട്രോ സ്റ്റേഷനുകള്‍ തുടങ്ങി ദുബായിലുടനീളം 45 സ്ഥലങ്ങളില്‍ ഇത്തരം കാറുകള്‍ ലഭിക്കും.

കൂടാതെ ഇത്തരം കാറുകളില്‍ എപ്പ്‌കോ, അഡ്‌നോക് പെട്രോള്‍ സ്റ്റേഷനുകളില്‍നിന്നും സൗജന്യമായി ഇന്ധനം നിറയ്ക്കാം. സൗജന്യ ഇന്‍ഷുറന്‍സ്, സൗജന്യ ആര്‍.ടി.എ. പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ഉണ്ട്. മിനിറ്റിന് 40 മുതല്‍ 50 ഫില്‍സ് എന്ന തോതില്‍ മണിക്കൂറില്‍ ഏതാണ്ട് 24 മുതല്‍ 30 ദിര്‍ഹം വരെയാണ് നിരക്ക്. സ്മാര്‍ട്ട് കാര്‍ റെന്റല്‍ സേവനം ആപ്ലിക്കേഷനുകളില്‍ സൈന്‍ അപ്പ് ചെയ്യാന്‍ എമിറേറ്റ്‌സ് ഐഡി, ഡ്രൈവിങ്‌ ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് ലഭിക്കുന്ന പിന്‍നമ്ബര്‍ ഉപയോഗിച്ച്‌ പരിസരത്ത് കാറുകളുണ്ടോയെന്ന് പരിശോധിക്കാനും ബുക്ക് ചെയ്യാനും സാധിക്കും. സ്മാര്‍ട്ട്‌ ആപ്പ് ഉപയോഗിച്ചായിരിക്കും വാഹനം തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ബുക്ക് ചെയ്തയാളല്ലാതെ മറ്റൊരാളും കാര്‍ ഓടിക്കാന്‍ പാടില്ല എന്നതും നിര്‍ബന്ധമാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *