‘റിയാദ് ഒയാസീസ്’ ; വാണിജ്യ വിനോദ പരിപാടി ഞായറാഴ്ച തുടങ്ങും

റിയാദ്: കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യം വെച്ച് ജനറൽ എൻറർടെയിൻറ്മെൻറ് അതോറിറ്റി പ്രഖ്യാപിച്ച വൻകിട വിനോദ പദ്ധതികളിൽ ആദ്യത്തേതായ ‘റിയാദ് ഒയാസീസ്’ എന്ന വാണിജ്യ വിനോദ പരിപാടി ഞായറാഴ്ച തുടങ്ങും.

ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യ മേളയാണ് ‘റിയാദ് ഒയാസിസ്’. മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് മേള. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഉത്സവ നഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികൾ അരങ്ങേറുന്നത്.

കലാകായിക പരിപാടികൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയുണ്ടാകും. ലോകോത്തര റെസ്റ്റോറൻറുകൾ ഇവിടെ മേളയിലുണ്ട്.കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മുന്നൂറോളം വൻകിട പരിപാടികൾ കോവിഡ് കാരണം റദ്ദാക്കിയിരുന്നു.

ശതകോടി കണക്കിന് വരുമാനം നേടിയ മേഖലയുടെ തിരിച്ചു വരവിന് കൂടിയാണ് ‘റിയാദ് ഒയാസിസ്’ തുടക്കം കുറിക്കുന്നത്. ഇതോടെ രാജ്യത്തെ ഹോട്ടൽ, ടൂറിസം, വ്യാപാര മേഖലകൾ വലിയ പ്രതീക്ഷയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *