ദോഹ : അൽ ഷമാൽ റോഡിൽ അൽ ഗരാഫ ഇന്റർ സെക്ഷൻ മുതൽ ഉം ലെഖ്ബ ഇന്റർസെക്ഷൻ വരെയുള്ള ഒന്നര കി.മീ. ദൂരത്ത് 11 മുതൽ 16 വരെ രാത്രികളിൽ ഗതാഗതം തടയും. അൽ ഗരാഫയ്ക്കും മദിനത്ത് ഖലീഫ വടക്കിനും ഇടയിലുള്ള പുതിയ പാലത്തിന്റെ നിർമാണത്തിനു വേണ്ടിയാണിത്. ബുധനാഴ്ച അർധ രാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെയും, വെള്ളി പുലർച്ചെ രണ്ടു മുതൽ ഒൻപതു വരെയും, തുടർന്ന് ചൊവ്വാഴ്ച വരെ അർധരാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെയുമാണു ഗതാഗതം തടയുക.
ദോഹയിൽനിന്ന് അൽ ഷമാലിലേക്കു പോകേണ്ടവർ പാസ്പോർട്ട് ഇന്റർസെക്ഷനിൽനിന്ന് വലത്തേക്കു തിരിഞ്ഞ് ഖലീഫ സ്ട്രീറ്റിൽ പ്രവേശിച്ച് അൽ മർഖിയ ഇന്റർസെക്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അറബ് ലീഗ്സ് സ്ട്രീറ്റ് വഴി അൽ മർഖിയ സ്ട്രീറ്റിലെത്തണം. ദാൽ അൽ ഹമം ഇന്റർസെക്ഷനിൽനിന്ന് ഇടത്തേക്കു തിരഞ്ഞ് ലാന്റ്മാർക്ക് ഇന്റർസെക്ഷൻ അടിപ്പാത വഴി പോയി വലത്തേക്ക് തിരഞ്ഞ് അൽ ഷമാൽ റോഡിലേക്കു പോകണം.