ഖത്തറിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത…റിയാലുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് സര്‍വകാല റെക്കോര്‍ഡ്

ദോഹ: റിയാലുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് . ബുധനാഴ്ച 18.67ലേക്ക് എത്തിയ വിനിമയ നിരക്ക് ഇന്നലെ 18.70 ആയി. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കു നല്ലതല്ലെങ്കിലും പ്രവാസികളെ സംബന്ധിച്ച് അനുഗ്രഹമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞ ദിവസം ശമ്പളം ലഭിച്ചതിനാല്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ ഇന്നലെ പൂരത്തിരക്കായിരുന്നു.
പലരും ദീര്‍ഘനേരം ക്യൂനിന്ന് ഉയര്‍ന്ന നിരക്കില്‍ പണമയച്ചാണു മടങ്ങിയത്. ഒരു റിയാലിന് 18.70 രൂപ എന്നത് ബാങ്ക് നിരക്കാണ്. ഖത്തറിലെ ബാങ്കില്‍നിന്ന് ഓണ്‍ലൈനായി നാട്ടിലേക്കു പണമയച്ചവര്‍ക്ക് ഇന്നലെ ഈ നിരക്കാണു ലഭിച്ചത്. എന്നാല്‍ ഇങ്ങനെ പണമയയ്ക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ്. ഏറെപ്പേരും നാട്ടിലേക്ക് പണമയയ്ക്കാന്‍ മണി എക്‌സ്‌ചേഞ്ചുകളെയാണു സമീപിക്കുന്നത്. ബാങ്ക് നിരക്കിനേക്കാള്‍ അല്‍പം ഉയര്‍ന്ന നിരക്ക് ലഭിക്കുമെന്നതാണു കാരണം.

Loading...

ബാങ്ക് നിരക്കിലും അഞ്ചുപൈസ കൂട്ടി(18.75)യാണ് മിക്ക മണി എക്‌സ്‌ചേഞ്ചുകളും ഇന്നലെ നല്‍കിയത്. സ്ഥിരം ഇടപാടുകാര്‍ക്ക് എക്‌സ്‌ചേഞ്ചുകള്‍ ഗോള്‍ഡ് കാര്‍ഡ് നല്‍കാറുണ്ട്. ഇതുള്ളവര്‍ക്ക് കൂടിയ നിരക്ക് ലഭിക്കും. ഒരുമാസം മുമ്പ് ഒരു റിയാലിന് 18.35 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ജൂണ്‍ ഒന്നായപ്പോഴേക്കും രൂപ കൂടുതല്‍ കരുത്തുനേടുകയും വിനിമയ നിരക്ക് 18.24 ലേക്ക് എത്തുകയും ചെയ്തു. ജൂണ്‍ ഒന്നിനെ അപേക്ഷിച്ച് ഇന്നലെ നാട്ടിലേക്ക് പണമയച്ചവര്‍ക്ക് ഒരു റിയാലില്‍ അധികം ലഭിച്ചത് 51 പൈസയാണ്. 1,000 റിയാല്‍ അയച്ചവര്‍ക്ക് 510 രൂപ അധികം കിട്ടി. സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും ശരാശരി 4,000 റിയാല്‍ പ്രതിമാസം നാട്ടിലേക്കയയ്ക്കുന്നവരാണ്. ഇവര്‍ അധികം നേടിയത് 2,040 രൂപ. വര്‍ഷാവര്‍ഷം ശമ്ബളവര്‍ധന പതിവില്ലാത്ത ഗള്‍ഫ് പ്രവാസികള്‍ക്ക് ഇതൊരു ഇന്‍ക്രിമെന്റിനു തുല്യമാണ്. 2013 ന്റെ തുടക്കത്തില്‍ ഒരു ഖത്തര്‍ റിയാലിന് 14.10 രൂപ ആയിരുന്നു നിരക്ക്.

മൂന്നുവര്‍ഷം കൊണ്ട് രൂപയുടെ മൂല്യത്തില്‍ നാലു രൂപ 10 പൈസയുടെ ഇടിവാണ് വന്നത്. 2016 ആദ്യം 18.20ലേക്ക് എത്തിയ നിരക്ക് അതേവര്‍ഷം നവംബറില്‍ 18.53 ആയി. 2017 ജനുവരി 15ന് ഇത് 18.60 ആയി. പിന്നീടു കരകയറിയ രൂപ 2017 ഏപ്രിലില്‍ 17.60ല്‍ എത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ രൂപയുടെ മൂല്യം പൊടുന്നനെ 18.40ലേക്ക് വീണു. പിന്നീടിത് 17.40ലേക്ക് ഉയര്‍ന്നു. ഈ ജനുവരി മുതല്‍ മാര്‍ച്ച് വരെ 17.45-17.70 നിരക്കില്‍ നിന്നു. ഏപ്രിലില്‍ വീണ്ടും 18 രൂപ കടന്നു.അതാണിപ്പോള്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ 18.70, എക്‌സ്‌ചേഞ്ചുകളില്‍ 18.75 ഓഫ്‌ഷോര്‍ നിരക്കില്‍ 18.93 തുടങ്ങിയ നിരക്കില്‍ എത്തിയിരിക്കുന്നത്. ‘പ്രതിവര്‍ഷം 1.17 ലക്ഷം കോടി രൂപയാണു പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. മറ്റു രീതിയില്‍ ഇന്ത്യയിലെത്തുന്ന പണമെല്ലാം തിരികെ വിദേശത്തേക്കു തന്നെയെത്തും. എന്നാല്‍, പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം പൂര്‍ണമായും രാജ്യത്തിനു മുതല്‍ക്കൂട്ടാവുകയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *