ഇത് ഗള്‍ഫ് പ്രവാസികളുടെ സമയം…രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് വന്‍ തോതില്‍ പണം അയക്കാം

നാട്ടിലേക്ക് പണമയക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് ഇതാണ് അനുയോജ്യമായ സമയം. രൂപയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഗള്‍ഫ് കറന്‍സികള്‍ക്ക് മികച്ച വിനിമയ മൂല്യം. ചരിത്രത്തില്‍ ഇതുവരെ ലഭിക്കാത്ത ഉയര്‍ന്ന വിനിമയ മൂല്യമാണ് എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ലഭിക്കുന്നത്. 19.18 പൈസയാണ് ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് ലഭിച്ചത്. 52 ദിര്‍ഹം 14 ഫില്‍സിന് ആയിരം രൂപയാണ് നിരക്ക്. പത്തുലക്ഷത്തിലേറെ രൂപ അയക്കുന്നവര്‍ക്ക് ഇതിനെക്കാള്‍ മെച്ചപ്പെട്ടനിരക്കാണ് പല എക്‌സ്‌ചേഞ്ചുകളും വാഗ്ധാനം ചെയ്തത്.

Loading...

രാജ്യാന്തര വിപണിയില്‍ കുവൈത്ത് ദിനാറിന് 233 രൂപ 09 പൈസയാണ് ലഭിച്ച മികച്ച നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 187 രൂപ 16 പൈസ, ഒമാനി റിയാല്‍ 183 രൂപ 34 പൈസ, ഖത്തര്‍ റിയാലിന് 19 രൂപ 38 പൈസ, സൗദി റിയാലിന് 18 രൂപ 82 പൈസ എന്നിങ്ങനെയാണ് നിരക്ക്. പ്രാദേശിക വിപണിയില്‍ ശരാശരി അഞ്ചും ആറും പൈസയുടെ മാര്‍ജിനെടുത്തുള്ള വ്യത്യാസത്തിലാണ് വിപണനം നടന്നത്.

മാസാവസാനം ആയതിനാല്‍ കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചും വായ്പയെടുത്തും വരെ നാട്ടിലേക്ക് പൈസ അയച്ചവരും കുറവല്ല. ഒട്ടുമിക്ക പണമിടപാട് സ്ഥാപനങ്ങളിലും വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നിക്ഷേപം ആഗ്രഹിച്ച് പണം അയക്കുന്നവരാണ് കൂടുതലായി എത്തിയതെന്ന് എക്‌സ്‌ചേഞ്ച് അധികൃതര്‍ അറിയിച്ചു.

ഡോളര്‍ ശക്തിപ്രാപിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യത. ഈ മാസം 13 മുതല്‍ തുടരുന്നതാണു രൂപയുടെ തകര്‍ച്ച. ഇതു പ്രയോജനപ്പെടുത്തി പ്രവാസി സമൂഹം വന്‍തോതിലാണ് നാട്ടിലേക്ക് പണം അയക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *