രൂപയ്ക്ക് ഇടിവ്; നേട്ടമുണ്ടാക്കി ഗള്‍ഫ് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയ്ക്ക് വിപണിയില്‍ കാലിടറിയത് പ്രവാസികള്‍ക്ക് ആശ്വാസമായി. കാശ്മീര്‍ പ്രതിസന്ധി ഉള്‍പ്പടെയുള്ളവ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചപ്പോള്‍ വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് രേഖപ്പെടുത്തിയത്. ഗള്‍ഫില്‍ ശമ്ബള സമയമായതിനാല്‍ പ്രവാസികള്‍ക്ക് ഇത് നേട്ടമാണ്. പെരുന്നാള്‍ സമയമായതിനാല്‍ നാട്ടിലേക്കയക്കുന്ന പണത്തിലും ഇതിന്റെ ഗുണമുണ്ടാകും.

Loading...

ഡോളറിനെതിരെ രൂപയുടെ മൂല്യം 70.84 രൂപയിലേക്ക് ഇടിഞ്ഞതോടെയാണ് ഗള്‍ഫ് കറന്‍സികള്‍ നേട്ടമുണ്ടാക്കിയത്. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇന്നലെ കനത്ത നഷ്ടമാണ് ഉണ്ടായത്. ഇതോടെ, തിങ്കളാഴ്ച യുഎഇ ദിര്‍ഹത്തിന് ആഗോള വിപണിയില്‍ 19.28 രൂപയായിരുന്നു നിരക്ക്. ബഹ്റൈന്‍ ദിനാറിന് 188.35 രൂപയും. സൗദി റിയാല്‍- 18.88 രൂപ, കുവൈത്തി ദിനാര്‍- 232.92 രൂപ, ഒമാനി റിയാല്‍ -184.19 രൂപ, ഖത്തര്‍ റിയാല്‍ – 19.45 രൂപ എന്നിങ്ങനെയാണ് ഗള്‍ഫിലെ മറ്റു കറന്‍സികള്‍ക്ക് രൂപയുമായുള്ള മൂല്യം.

എന്നാല്‍, എക്‌സ്‌ചേഞ്ചുകളില്‍ ഈ നിരക്ക് ലഭ്യമായിരുന്നില്ല. എക്‌സ്‌ചേഞ്ചുകളില്‍ ബഹ്റൈന്‍ ദിനാറിന് ലഭിച്ചത് 186.92 രൂപവരെയാണ്. ഡിസംബര്‍ 11നുശേഷം ആദ്യമായാണ് രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത്. വരും ദിവസങ്ങളിലും രൂപ താഴോട്ട് പോകുമെന്നും ഗള്‍ഫ് കറന്‍സികള്‍ക്ക് മൂല്യം ഉയരുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *