സലാം എയര്‍ മസ്‌കത്തില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നു

മസ്‌കറ്റ്: ഒമാന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാംഎയര്‍ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നു. മസ്‌കറ്റില്‍നിന്ന് അബുബാദി, കുവൈത്ത് സിറ്റി, ഖര്‍ത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ഏവിയേഷന്‍ അനുമതി നല്‍കിയത് .

മസ്‌കറ്റ്-അബുദാബി റൂട്ടില്‍ ഓഗസ്റ്റ് നാല് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ നടത്തും. മസ്‌കറ്റ് – കുവൈത്ത് സിറ്റി റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍ക്കും ഖര്‍ത്തൂമിലേക്ക് മൂന്ന് സര്‍വീസുകള്‍ക്കും കാട്മണ്ഡുവിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ക്കുമാണ് അനുമതി. അബുദാബി ഒഴികെയുള്ള നഗരങ്ങളിലേക്ക് സെപ്റ്റംബറിലാണ് സര്‍വീസുകള്‍ ആരംഭിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *