ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രാ​ന്‍ സ​ല്‍​മാ​ന്‍ രാ​ജാ​വ്​ ഒ​മാ​നി​ല്‍

റി​യാ​ദ് ​: ശ​നി​യാ​ഴ്​​ച അ​ന്ത​രി​ച്ച ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സി​​​ന്‍റെ വി​യോ​ഗ​ത്തി​ല്‍ കു​ടും​ബ​ത്തി​​​ന്‍റെ​യും ജ​ന​ത​യു​ടെ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രാ​നും അ​നു​ശോ​ച​നം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കാ​നും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ് മ​സ്​​ക​ത്തി​ലെ​ത്തി.

Loading...

തി​ങ്ക​ളാ​ഴ്ച അ​വി​ടെ​യെ​ത്തി​യ രാ​ജാ​വി​നെ മ​സ്‌​ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പു​തി​യ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​സം ബി​ന്‍ താ​രി​ഖി​​​ന്‍റെ ഉ​പ​ദേ​ഷ്​​ടാ​വ് സ​യ്യി​ദ് ശി​ഹാ​ബ് ബി​ന്‍ താ​രി​ഖ് ആ​ല്‍ സ​ഈ​ദ് സ്വീ​ക​രി​ച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഒ​മാ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ബ​ദ​ര്‍ ബി​ന്‍ സ​ഇൗ​ദ്​ ബി​ന്‍ ഹ​ര്‍​ബ്​ അ​ല്‍​ബു​സൈ​ദി​യും മ​റ്റ്​ ഉ​ന്ന​ത വ്യ​ക്തി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ക്കാ​നെ​ത്തി.

അം​ബാ​സ​ഡ​ര്‍ ഇൗ​ദ്​ അ​ല്‍​ത​ഖാ​ഫി, മി​ലി​ട്ട​റി അ​റ്റാ​ഷെ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ബ്​​ദു​ല്ല അ​ല്‍​ഷാ​ദി ഉ​ള്‍​പ്പെ​ടെ ഒ​മാ​നി​ലെ സൗ​ദി എം​ബ​സി സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നെ രാ​ജ്യ​കാ​ര്യ​ങ്ങ​ള്‍ ഏ​ല്‍​പി​ച്ചാ​ണ് സ​ല്‍​മാ​ന്‍ രാ​ജാ​വ് ഒ​മാ​നി​ലേ​ക്ക് തി​രി​ച്ച​ത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *