കത്‌വ ക്രൂരത; സമസ്ത ബഹ്‌റൈന്‍ പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു

മനാമ: കത്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും അതോടൊപ്പം ഇന്ത്യാ രാജ്യത്തിന്റെ സുസ്ഥിതിക്കും വേണ്ടി സമസ്ത ബഹ്‌റൈന്‍ ഘടകം പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു.
സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത ബഹ്‌റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി അന്പലക്കടവ് നേതൃത്വം നല്‍കി. ഇതു സംബന്ധിച്ച് വിശ്വാസികള്‍ക്ക് അദ്ധേഹം നസ്വീഹത്തും നല്‍കി.

കത് വയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് അല്ലാഹു ക്ഷമയും ശാന്തിയും സമാധാനവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കി നീതി ഉറപ്പാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

ഇതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പിനു ശ്രമിക്കുന്നവരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ സൂക്ഷമത പുലര്‍ത്തണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
ആസിഫ ഒരു മുസ്ലിം പെണ്‍കുട്ടിയായിരുന്നിട്ടും ഭീഷണികളെ അവഗണിച്ച് അവള്‍ക്ക് വേണ്ടി വാദിക്കാനും പ്രതികള്‍ക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങാനും രംഗത്തു വന്നത് അന്യമതത്തിലെ സഹോദര-സഹോദരിമാരാണെന്നത് നാം എപ്പോഴും ഓര്‍ക്കണം. നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും മത സൗഹാര്‍ദ്ദവും അതിലുപരി മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ പോരാട്ടവും ഇപ്പോഴും ബാക്കിയുണ്ടെന്നാണിത് വ്യക്തമാക്കുന്നത്.
ആയതിനാല്‍ അവര്‍ക്ക് പിന്തുണ നല്‍കുകയാണ് നാം വേണ്ടത്. അതല്ലാതെ അവര്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്ന വര്‍ഗീയ ശക്തികളുടെ കളിപ്പാവയായി നാം മാറരുതെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.

ആസിഫക്കെന്ന പേരില്‍ നാട്ടില്‍ നടന്ന ഹര്‍ത്താലും അതുമായി ബന്ധപ്പെട്ട നിയമ നടപടികളും ഇന്ന് കാതലായ പ്രശ്‌നത്തില്‍ നിന്നും സമൂഹത്തിന്റെ ശ്രദ്ധ വഴിതിരിച്ചു വിടുന്നതിലേക്കാണ് എത്തിച്ചേര്‍ന്നിട്ടുള്ളതെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനാ സദസ്സില്‍ സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍, ഹാഫിള് ശുഐബ്, അശ്‌റഫ് അന്‍വരി ചേലക്കര, അബ്ദുറഹ് മാന്‍ കാസര്‍ഗോഡ്, ശഹീര്‍കാട്ടാന്പള്ളി എന്നിവരും സന്നിഹിതരായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *