ഒരൊറ്റ അപകടത്തിലൂടെ ഏഴുപേരെനഷ്ടമായ സമി അൽ നഅമി, മരിച്ചത് ഭാര്യയും ആറുമക്കളും

സൗദി :  ചൊവ്വാഴ്ച ഉച്ചയ്ക്ക് സൗദിയിലെ ജിസാൻ പ്രവിശ്യയിൽ ഹറൂബ്‌ – അൽക്കദമി റോഡിൽ ഉണ്ടായ അപകടത്തിൽ മരിച്ച ഏഴു പേരുടെ കുടുംബനാഥനാണ് സമി അൽ നഅമി. ഭാര്യയും ആറ് മക്കളും അടങ്ങിയ കുടുംബം ഇനി ഓര്‍മകളില്‍ മാത്രം.

ഹറൂബിൽ വിനോദത്തിന് പോവുകയായിരുന്നു സമിയും കുടുംബവും. തന്റെ കുടുംബാംഗങ്ങളെന്നു പറയാൻ ഇനി സമിയ്ക്കു രണ്ടേ രണ്ടു  പേർ മാത്രം- മറ്റൊരു വീട്ടിലായിരുന്നതിനാൽ ഒരു മകൻ സംഘത്തിൽ ചേർന്നിരുന്നില്ല, അതുപോലെ രണ്ടാനമ്മയും. രക്ഷപ്പെട്ട  മകനാകട്ടെ  തന്റെ ആറ് സഹോദരങ്ങളും ഉമ്മയും മരണപ്പെട്ട വിവരമറിഞ്ഞതോടെ സംസാരശേഷി പോലുമില്ലാത്ത അവസ്ഥയിലായി.

മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് സംസ്കരിച്ചു. റോഡിലെ കുണ്ടുകുഴികളിൽ നിന്നുംവാഹനത്തെ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ വാഹനം നിയന്ത്രണം വിട്ട് എതിർ ദിശയിലേക്കു തെന്നി മാറുകയും  മറുദിശയിൽ വരികയായിരുന്ന സമിയുടെ ഇന്നോവ കാറിൽ ഇടിക്കുകയുമായിരുന്നുവെന്നായിരുന്നു പ്രാഥമിക  അന്വേഷണ റിപ്പോർട്ട്. ഉടൻ ജിസാൻ മേഖലയിലെ ഗതാഗത  വിഭാഗം തലവൻ മുഹമ്മദ് അൽ ഹാസിമിയെ പദവിയിൽനിന്ന് സൗദി  ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീൽ ആമൂദി പുറത്താക്കുകയും റോഡിൽ സമയാസമയങ്ങളിൽ വേണ്ടുന്ന അറ്റകുറ്റപ്പണികളിൽ വീഴ്ച  വരുത്തിയ കരാർ കമ്പനി, ബന്ധപ്പെട്ട എൻജിനീയർമാർ, ഉദ്യോഗസ്ഥന്മാർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *