സൗദി വനിതകള്‍ക്ക് ഇതു നല്ലകാലം ; പുതിയ അവകാശത്തിന് ഉത്തരവ് വന്നു

സൗദി : സൗദിയിലെ വനിതകള്‍ക്ക് ഇത് നല്ലകാലം. പുതിയ അവകാശങ്ങള്‍ സ്വന്തമാക്കികൊണ്ട് വീണ്ടും സൗദിയിലെ വനിതകള്‍. സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം.ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ 2018 മുതല്‍ മത്സരങ്ങള്‍ കാണാന്‍ സ്ത്രീകളുമെത്തും. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം ആദ്യം, റിമ ബിന്‍ ബന്ദര്‍ രാജകുമാരി സൗദി ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വനിതകളുടെ വരവ് സാധ്യമായത്.

സൗദി വനിതകള്‍ക്ക് അവകാശങ്ങളൊന്നും നല്‍കുന്നില്ല എന്ന ആരോപണത്തെ തുടര്‍ന്ന് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് കായിക രംഗത്തും വനിതകള്‍ക്ക് അവകാശം ലഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *