ഫാൽക്കന്‍ റി ഫെസ്റ്റിവെലിന് റിയാദിൽ തുടക്കം 

റിയാദ്  :  മൂന്നാമത് കിങ് അബ്ദുൽ അസീസ് ഫാൽക്കൻ റി ഫെസ്റ്റിവലിന് വടക്ക് മൽഹമിൽ തുടക്കമായി.

ലോകത്തിലെ ഏറ്റവും വലിയ ഫാൽക്കൻ ഫെസ്റ്റിവൽ ആണിത്.  ഡിസംബർ 12 വരെ തുടരുന്ന മേളയിൽ പ്രാദേശിക-രാജ്യാന്തര തലത്തിലെ നിരവധി ഫാൽക്കണുകളെ അണിനിരത്തുമെന്ന് സംഘാടകർ പറഞ്ഞു.

സൗദി ഫാൽക്കൺസ് ക്ലബ് ആണ് മേള സംഘടിപ്പിക്കുന്നത്.രാജ്യത്തിന്റെ ചരിത്രം, ആചാരം, പാരമ്പര്യം എന്നിവ സംരക്ഷിക്കുന്നതിലൂടെ സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിന്  പിന്തുണ നൽകുന്നതാണ് ഇത്തരം മേളകൾ എന്ന് സംഘാടകർ പറഞ്ഞു.

കോവിഡ് മാനദണ്ഡ പ്രകാരമാണ് ഫാൽക്കൻ മേള നടക്കുന്നത്. പങ്കെടുക്കുന്നവരെയും ജീവനക്കാരെയും സന്ദർശകരെയും കർശനമായ ആരോഗ്യ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കും.

മേളയിൽ ഫാൽക്കൺ സൗന്ദര്യമത്സരമായ മസയെൻ, ഫാൽക്കൺ കോളിങ് മത്സരമായ മെൽവ എന്നിവ നടക്കും.

ഓരോ മത്സരവും ഫർഖ് (ഒരു വയസിൽ താഴെ), ഖുർനാസ് (ഒരു വയസ്സിൽ കൂടുതൽ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ്. ആറ് തരം ഫാൽക്കണുകൾ മെൽവ മത്സരത്തിൽ പങ്കെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *