പ്രവാസികളെ വീണ്ടും കെണിയിലാക്കി സൗദി: സ്വദേശിവൽക്കരണം ഈ 14 മേഖലകളിൽ കൂടി

റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി സൗദി അറേബ്യ.

Loading...

ടെലികോം, ഐടി അടക്കം 14 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ്  തൊഴിൽ മന്ത്രാലയത്തിന് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം.

തൗതീൻ എന്ന പേരിലാണ് കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതിനായി കൺസൾട്ടൻസികളുടെയും മറ്റ് പ്രത്യേക കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും.

14 സുപ്രധാന മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

14 മേഖലകളെ 5 ഗ്രൂപ്പായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ടൂറിസ്റ്റ്,  അക്കോമഡേഷൻ, എന്റർടൈൻമെന്റ്, ടെലികോം, ഐടി, ഗതാഗതം, ലോജിസ്റ്റിക് സർവീസ്, എന്നിവയാണ് ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ മേഖലയാണ് രണ്ടാമത്തെ ഗ്രൂപ്പിൽ.

മൂന്നാമത്തെ ഗ്രൂപ്പിൽ റസ്റ്റോറന്റ് കളും കോഫി ഷോപ്പുകളും ആണ്.

നാലാമത്തെ ഗ്രൂപ്പിൽ കോൺട്രാക്ടും റിയൽഎസ്റ്റേറ്റ് ഉൾപ്പെടും.

ലീഗൽ കൺസൾട്ടൻസി,  എൻജിനീയറിങ്, അക്കൗണ്ടിംഗ് എന്നീ മേഖലകളാണ് ഗ്രൂപ്പ് അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം  പ്രാബല്യത്തിൽ വരുന്നതോടെ സ്വദേശികൾക്കിടയിലെ  തൊഴിൽ ഇല്ലായ്മ കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

സ്വദേശിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിന്റെ  ഫലമായി സ്വദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം 19 ലക്ഷത്തോളംപ്രവാസികൾക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടെ തൊഴിൽ നഷ്ടമായിട്ടുണ്ട്.

കൂടുതൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമാകും എന്നാണ് വിലയിരുത്തൽ.

 

 

 

 

 

 

 

 

 

 

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *