വാക്സീൻ എടുക്കാത്തവർക്കുള്ള ക്വാറന്റീൻ പരിഷ്കരിച്ച് സൗദി അറേബ്യ

റിയാദ്  :   രാജ്യാന്തര യാത്രക്കാരിൽ വാക്സീൻ എടുക്കാത്തവർക്കുള്ള ക്വാറന്റീൻ സൗദി അറേബ്യ പരിഷ്കരിച്ചു.

വാക്‌സീൻ എടുക്കാതെ റീ-എൻട്രി വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.

വാക്‌സീൻ എടുത്തവർക്കൊപ്പമെത്തുന്ന വാക്സീൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം.

ആറാം ദിവസം പിസിആർ എടുത്തു നെഗറ്റീവായാൽ പുറത്തിറങ്ങാം.

പോസിറ്റീവാണെങ്കിൽ ‍10 ദിവസം ക്വാറന്റീനിൽ കഴിയണം.

8 വയസ്സിൽ താഴെയുള്ളവരെ പിസിആർ പരിശോധനയിൽനിന്ന് ഒഴിവാക്കി.

വാക്സീനെടുക്കാത്തവരോടൊപ്പം എത്തുന്ന കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധം.

ക്വാറന്റീൻ തുക ടിക്കറ്റിനൊപ്പം ഈടാക്കും.

സൗദിയിലെത്തി 24 മണിക്കൂറിനകവും ഏഴാം ദിവസവുമാണ് ഇവർ പരിശോധന നടത്തേണ്ടത്.

ഫൈസർ, അസ്ട്രാസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് സൗദിയിൽ അംഗീകരിച്ചിട്ടുള്ളത്.

സന്ദർശക വിസയിലും മറ്റും എത്തുന്നവർക്ക് സൗദിയിൽ കോവിഡ് പരിരക്ഷയുള്ള ഇൻഷൂറൻസും നിർബന്ധം.

ഇന്ത്യയിൽനിന്ന് നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ മറ്റു ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ എടുത്ത് സൗദിയിലേക്കു വരാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *