ഡ്രോണ്‍ ആക്രമണം മറന്നേക്കൂ…പൂര്‍വാധികം ശക്തിയോടെ എണ്ണയുല്‍പാദിപ്പിച്ച് സൗദ് ആരാംകോ

ജി​ദ്ദ​: യു​ദ്ധ​സ​മാ​ന​മാ​യ ആ​ക്ര​മ​ണം നേ​രി​ട്ട സൗ​ദി അ​രാം​കോ എ​ണ്ണ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ കു​തി​പ്പ്​ ന​ട​ത്തി വ​ന്‍ തി​രി​ച്ചു​വ​ര​വി​​ന്‍റ പാ​ത​യി​ല്‍. സെ​പ്​​റ്റം​ബ​ര്‍ 14 ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന്​ ഉ​ല്‍​പാ​ദ​നം പ​കു​തി​യോ​ളം കു​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക​ള്‍ വ​ള​രെ വേ​ഗം പ​രി​ഹ​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്. ചൊ​വ്വാ​ഴ്​​ച വ​രെ സൗ​ദി അ​രാം​കോ​യി​ല്‍ ഉ​ല്‍​പാ​ദ​നം 75 ശ​ത​മാ​ന​ത്തി​ലെ​ത്തി. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഇ​ത്​ 100 ശ​ത​മാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​വു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
സം​ഭ​വം ന​ട​ന്ന മൂ​ന്നാം​നാ​ള്‍ സൗ​ദി ഊര്‍ജമ​ന്ത്രി​യും അ​രാം​കോ മേ​ധാ​വി​യും ഈ മാ​സാ​വ​സാ​ന​ത്തി​ന​കം അ​രാം​കോ 100​ ശ​ത​മാ​നം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ശ​ന​ഷ്​​ടം നേ​രി​ട്ട ആ​ഗോ​ള ഭീമന്റെറ പു​ന​ര്‍​നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

സെ​പ്​​റ്റം​ബ​ര്‍ 14നാ​ണ്​ സൗ​ദി അ​രാം​കോ​യു​ടെ ഖു​റൈ​സ്, അ​ബ്ഖൈ​ഖ് നി​ല​യ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ല്‍ 5.7 ദ​ശ​ല​ക്ഷം ബാ​ര​ലി​​ന്‍റ കു​റ​വു​ണ്ടാ​യി. എ​ന്നാ​ല്‍, ചൊ​വ്വാ​ഴ്​​ച​യോ​ടെ അ​ബ്ഖൈ​ഖില്‍ മൂ​ന്ന് ദ​ശ​ല​ക്ഷം ബാ​ര​ലും ഖു​റൈ​സി​ല്‍നി​ന്ന് 1.3 ദ​ശ​ല​ക്ഷം ബാ​ര​ലും ഉ​ല്‍​പാ​ദ​നം ന​ട​ത്തി​യ​താ​യാ​ണ്​ ക​ണ​ക്ക്. ഇ​നി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള​ത് 1.4 ദ​ശ​ല​ക്ഷം ബാ​ര​ല്‍ മാ​ത്ര​മാ​ണ്. അ​ത് അ​ടു​ത്ത​യാ​ഴ്ച​യോ​ടെ സാ​ധ്യ​മാ​വും. നി​ല​വി​ലു​ള്ള കു​റ​വ്​ ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ നി​ന്നു​മെ​ടു​ത്താ​ണ് സൗ​ദി ഇ​ന്ധ​ന​ക്ക​മ്മി പ​രി​ഹ​രി​ക്കു​ന്ന​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ സം​സ്ക​ര​ണ പ്ലാ​ന്‍​റാ​യ അ​ബ്ഖൈ​ഖിലും ഖു​റൈ​സി​ലും റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ലാ​ണ് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യെ​ങ്കി​ലും അ​രാം​കോ പൂ​ര്‍​വാ​ധി​കം ശ​ക്ത​മാ​ണെ​ന്ന് ​ ക​മ്ബ​നി മേ​ധാ​വി അ​മീ​ന്‍ അ​ല്‍​നാ​സി​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്​​ത​മാ​ക്കി. ‘അ​രാം​കോ​യു​ടെ കീ​ര്‍​ത്തി​യും രാ​ജ്യ​ത്തി​​െന്‍റ വി​ശ്വാ​സ്യ​ത​യും എ​ന്തി​നേ​ക്കാ​ളും അ​മൂ​ല്യ​മാ​ണ്, നാം ​മുമ്പത്തേക്കാള്‍ ശ​ക്ത​രാ​ണി​പ്പോ​​ഴെ​ന്നും’ അ​രാം​കോ മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

യു​ദ്ധ​സ​മാ​ന​മാ​യ ആ​ക്ര​മ​ണ​മാ​ണ്​ സെ​പ്​​റ്റം​ബ​ര്‍ 14ന്​ ​അ​രാം​കോ​ക്ക്​ നേ​രെ ന​ട​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ആ​ള്‍​നാ​ശ​മു​ണ്ടാ​ക്കാ​ന്‍  ശ​ത്രു​ക്ക​ള്‍​ക്ക്​ സാ​ധി​ച്ചി​രു​ന്നി​ല്ല. സു​ര​ക്ഷാ​മി​ക​വാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഏ​ഴ് ​മ​ണി​ക്കൂ​റി​ന​ക​മാ​ണ്​ വ​ന്‍ അ​ഗ്​​നി​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യ​ത്. അ​രാം​കോ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​റാ​നെ​തി​രെ ശ​ക്​​ത​മാ​യ കൂ​ട്ടാ​യ്​​മ​യാ​ണ്​ ഇ​തി​ന​കം രൂ​പ​പ്പെ​ട്ട​ത്. ഇ​റാ​നാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ സൗ​ദി​യും കു​റ്റ​പ്പെ​ടു​ത്തി​യി​
രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *