സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവ്

റിയാദ്: സൗദിയില്‍ ഈയിടെയായി നടന്ന കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് . റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളാണ് കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുന്നില്‍. തൊഴിലാളികളിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയാണ് ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിട്ടത്.
ഒരു ലക്ഷം പേരില്‍ 464 പേരെന്ന തോതിലാണ് നിലവില്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 1,56,872 എണ്ണമായിരുന്നു. ഇത്തവണയിത് 1,49,781 ആയി കുറഞ്ഞു. അതായത് 7091 കുറ്റകൃത്യങ്ങളുടെ വ്യത്യാസം. കുറ്റവാളികളില്‍ 25 ശതമാനവും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. സര്‍ക്കാര്‍ ജോലിക്കാരില്‍ 17.5 ശതമാനം കുറ്റകൃത്യങ്ങളളുണ്ട്. വിദ്യാര്‍ഥികള്‍ 17 ശതമാനം. തൊഴില്‍ രഹിതരില്‍ ഏഴ് ശതമാനമേയുള്ളൂ കുറ്റകൃത്യങ്ങള്‍. ജീവഹാനിയുണ്ടാക്കുന്നതാണ് 53 ശതമാനം കുറ്റകൃത്യങ്ങളും. രേഖപ്പെടുത്തിയവയില്‍ 42,000 കുറ്റങ്ങളാണ് ഇത്തരത്തില്‍. രാജ്യത്ത ആകെ നടന്ന കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണുണ്ടായത എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *