സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

ജിദ്ദ: സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം പെരുന്നാള്‍ അവധി ലഭിക്കും.

Loading...

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹജജ് നാലാം തീയ്യതി ജോലി പൂര്‍ത്തിയായ ശേഷം ആരംഭിക്കുന്ന ബലി പെരുന്നാള്‍ അവധി ദുല്‍ഹജ് 16 ന് അവസാനിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 5 തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 17 ശനിയാഴ്ചവരെയാണ് അവധി. ദുല്‍ഹജജ് മാസപ്പിറവി അനുസരിച്ച്‌ ഇംഗ്ളീഷ് തീയ്യതിയില്‍ മാറ്റമുണ്ടായേക്കും.

ബലി പെരുന്നാള്‍ അവധിക്കു ശേഷം ഓഗസ്റ്റ് 18 ന് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി പുനരാരംഭിക്കുമെന്ന് സൗദി സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നാലു ദിവസമാണ് ബലി പെരുന്നാള്‍ അവധി. ദുല്‍ഹജ് 9 അറഫ ദിനം മുതല്‍ ദുല്‍ഹജ് 12 വരെയാണ് സ്വകാര്യ മേഖലയിലെ അവധി. തൊഴില്‍ നിയമം അനുസരിച്ചുള്ള മിനിമം പെരുന്നാള്‍ അവധിയാണിത്. കുറഞ്ഞത് ഈ നാല് ദിവസമെങ്കിലും അവധി നല്‍കണം. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ അവധി സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് വിലക്കില്ല.

നേരത്തെ ഹജ്ജ് ചെയ്യാത്ത തൊഴിലാളിക്ക് സര്‍വീസ് കാലത്ത് ഒരു തവണ വേതനത്തോടു കൂടിയ ഹജ് അവധിക്ക് അവകാശമുണ്ട്. അത്തരം അവധി ബലി പെരുന്നാള്‍ അവധി അടക്കം പത്തു ദിവസത്തില്‍ കുറയരുത്. പരമാവധി പതിനഞ്ചു ദിവസം വരെ അവധി നല്‍കാവുന്നതാണ്. വേതനത്തോടെ ഹജജ് അവധി ലഭിക്കുന്നതിന് തൊഴിലാളി തുടര്‍ച്ചയായി കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *