സൗദിയിലെ സിനിമാ പ്രേമികൾക്ക് ആദ്യാനുഭവമാവുക ഹോളിവുഡ് ചിത്രം “ബ്ലാക്ക് പാന്തർ”. പ്രദർശനം ഈ മാസം പതിനെട്ടിന് ആരംഭിക്കും. എ എം സി സജ്ജീകരിച്ച റിയാദ് കിങ് അബ്ദുല്ല ഫിനാൻസ് സെന്ററിലെ തിയറ്ററിലായിരിക്കും ഷോ. 620 സീറ്റുകളാണ് തിയറ്ററിലുണ്ടാവുക. സിനിമയുടെ വരവറിയിച്ചു കൊണ്ടുള്ള പ്രത്യേക ആഘോഷ പരിപാടികളും ആദ്യ പ്രദര്ശനത്തോടനുബന്ധിച്ചു അരങ്ങേറും.ഹോളിവുഡിലെ ഹിറ്റ് ചിത്രമാണ് ബ്ലാക് പാന്തർ. രണ്ടേ മുക്കാൽ മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം