പെട്രോള്‍ വിലയില്‍ വര്‍ധനയുമായ് സൗദി; പുതുക്കിയ വില നവംബര്‍ മുതല്‍

സൗദി: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കാന്‍ സാധ്യത. നവംബര്‍ മാസം മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക വിപണിയിലെ വിലയ്ക്ക് തുല്യമായ നിലയില്‍ രാജ്യത്തെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നവംബര്‍ മാസം മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടോണ്‍ 91 പെട്രോളിന്റെ വില 75 ഹലലയില്‍ നിന്ന് 1 റിയാല്‍ 35 ഹലലയായി ഉയരും. ഒക്ടോണ്‍ 95 പെട്രോളിന്റെ വില 95 ഹലലയില്‍ നിന്ന് 1 റിയാല്‍ 65 ഹലലയായും വര്‍ധിക്കും.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യം നല്‍കുന്ന സബ്‌സിഡി പടിപടിയായി എടുത്തുകളയുന്നതിന്റെ ഭാഗമായാണ് വിലവര്‍ധനവ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമമായ ബ്ലൂബര്‍ഗ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമാവും

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *