സൗദിയില്‍ ലോക്കല്‍ കോളുകള്‍ക്ക് ചിലവ് കുറയും ; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

റിയാദ്:രാജ്യത്ത ലോക്കല്‍ ടെലിഫോണ്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സൗദി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ തീരുമാനിച്ചു. ഇതോടെ ടെലിഫോണ്‍കോള്‍ നിരക്കുകള്‍ ഗണ്യമായി കുറയുമെന്ന് കമ്മിഷന്‍ അറിയിച്ചു.

ടെലിഫോണ്‍ കമ്പനികള്‍ തമ്മിലുള്ള ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് പകുതിയായി കുറയ്ക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ അറിയിച്ചു.നിലവില്‍ മൊബൈല്‍ഫോണ്‍ കോളുകള്‍ക്ക് മിനിറ്റില്‍ 10 ഹലാലയാണ് മറ്റു നെറ്റുവര്‍ക്കുകളിലേക്ക് കണക്ട് ചെയ്യുന്നതിന് ഈടാക്കുന്നത്. ഇത് അഞ്ചര ഹലാലയായി കുറച്ചു.

ലാന്‍ഡ് ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുതിനുള്ള നാലര ഹലാലയില്‍നിന്ന് രണ്ടേകാല്‍ ഹലാലയായും കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഡിസംബറില്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്മിഷന്‍ അറിയിച്ചു.ഇതോടെ ടെലികോം കമ്പനികളുടെ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗദി ഐ.ടി. മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. കമ്മിഷന്‍ ഗവര്‍ണര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ റുവൈസും പങ്കെടുത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *