ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി

റിയാദ് :  ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി തൗഫീഖ്‌ അല്‍ റബീഅ. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

ഹജ്ജ് സീസണ് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതര്‍ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

തീര്‍ത്ഥാടകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഹജ്ജ് നടന്നത്. ജൂലൈ അവസാനത്തിലായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *