ചികിത്സാ ചിലവിന്റെ പേരിൽ മൃതദേഹങ്ങൾ പിടിച്ചുവെയ്ക്കാൻ പാടില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ

റിയാദ്: ചികിത്സാ ചിലവിന്റെ പേരിൽ മൃതദേഹങ്ങൾ പിടിച്ചുവെയ്ക്കാൻ പാടില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ.

Loading...

നവജാത ശിശുക്കളെയും ഇത്തരത്തിൽ പിടിച്ചു വയ്ക്കാൻ ആശുപത്രികള്‍ക്ക് കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് പതിനൊന്ന് അവകാശങ്ങൾ രാജ്യത്തെ നിയമ വ്യവസ്ഥ ഉറപ്പു നൽകുന്നതായി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചികിത്സാ ചിലവിന്റെ പേരിൽ നവജാത ശിശുക്കളെയും മൃതദേഹങ്ങളും പിടിച്ചു വെയ്ക്കാൻ പാടില്ലെന്നുള്ളത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ചികിത്സ ആരംഭിക്കുന്നതിനു മുൻപുതന്നെ ചികിത്സാ ചിലവ് അറിയുന്നതിനും അറബിയിലുള്ള കൃത്യമായ ബില്ലുകൾ ലഭിക്കുന്നതിനും രോഗിക്ക് അവകാശമുണ്ട്.

പ്രത്യേക ആശുപത്രികളിലോ ഫർമാസികളിലോ പോകുന്നതിന് രോഗികളെ നിർബന്ധിക്കാനും പാടില്ല. ആദ്യ തവണ ഡോക്ടറെ കണ്ട ശേഷം 14 ദിവസത്തിനകം വീണ്ടും ഡോക്ടറെ കാണുന്നതിന് ഫീസ് ഈടാക്കാൻ പാടില്ല.

ചികിത്സാ ഫീസുകൾ വഹിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന കാര്യം നോക്കാതെ അടിയന്തിര ചികിത്സകൾ കാലതാമസം കൂടാതെ ലഭിക്കാനും രോഗികൾക്ക് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *