സൗദിയില്‍ ഒരേ രോഗത്തിന് 14 ദിവസങ്ങള്‍ക്കകം തുടര്‍ ചികിത്സ…ഇന്‍ഷൂറന്‍സ് കമ്പനികള്‍ പണം ഈടാക്കരുതെന്ന് നിര്‍ദേശം

ഒരേ രോഗത്തിന് 14 ദിവസങ്ങള്‍ക്കകം തുടര്‍ചികിത്സ തേടുന്ന രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്ന് സൗദിയിലെ ഇന്‍ഷൂറന്‍സ് കമ്പനികളോട് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ നിര്‍ദേശിച്ചു ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള രോഗിയില്‍ നിന്നും ചികിത്സയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം പ്രത്യേകം പണം ഈടാക്കാന്‍ പാടില്ല എന്നും മുന്നറിയിപ്പുണ്ട്.

ഒരേ രോഗത്തിന് 14 ദിവസങ്ങള്‍ക്കകം വീണ്ടും ചികിത്സ തേടുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള രോഗിയില്‍ നിന്ന് വീണ്ടും പണം ഈടാക്കാന്‍ പാടില്ലെന്ന പുതിയ തീരുമാനം കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളെ അറിയിച്ചിട്ടണ്ട്. ആകെ തുകയുടെ അടിസ്ഥാനത്തിലല്ല രോഗികളില്‍ നിന്ന് പണം ഈടാക്കേണ്ടത്, ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ വരുന്ന പരിശോധനചികിത്സാ ചെലവുകളുടെ അടിസ്ഥാനത്തിലാണ്.

ലാബ് ടെസ്റ്റുകള്‍, ഒ.പി വിഭാഗത്തിലെ ചികിത്സ, പരിശോധന, മരുന്നുകള്‍, തുടര്‍ ചികിത്സ സന്ദര്‍ശനങ്ങള്‍, വേണ്ടി വന്നാല്‍ മറ്റു ആശുപത്രികളിലേക്കുള്ള റഫറന്‍സ് എന്നിവക്ക് ഒന്നിച്ചാണ് ഇന്‍ഷൂറന്‍സ് തുക കാണേണ്ടത്. ഇതിനായി പ്രത്യേകം പ്രത്യേകം തുക ഈടാക്കാന്‍ പാടില്ല. ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ നിശ്ചിത ശതമാനമോ അല്ലെങ്കില്‍ പരമാവധി 75 റിയാല്‍ വരെ മാത്രമേ ഈടാക്കാവൂ. ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമവും ഏകീകൃത പോളിസി വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട് എന്നും കൗണ്‍സില്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *