സൗദി-ഇറാഖ് ബോര്‍ഡര്‍ ക്രോസിങ് 27 വര്‍ഷത്തിനു ശേഷം തുറക്കുന്നു

ജിദ്ദ: സൗദി അറേബ്യ-ഇറാഖ് അതിര്‍ത്തിയായ അല്‍-ജദിദാ അരാര്‍ 27 വര്‍ഷത്തിനു ശേഷം വീണ്ടും തുറക്കാന്‍ തീരുമാനം. വ്യാപാരസംബന്ധമായ ആവശ്യങ്ങള്‍ക്കായി അതിര്‍ത്തി തുറക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തതായി സൗദി മക്കാ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

27 വര്‍ഷം മുമ്പ് അടച്ചെങ്കിലും ഈ അതിര്‍ത്തി വഴി ഇറാഖി തീര്‍ത്ഥാടകര്‍ സൗദിയിലേയ്ക്ക് വന്നിരുന്നു. സൗദി അധികൃതര്‍ തന്നെയാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. പക്ഷേ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഈ ക്രോസിങ് ഉപയോഗിച്ചിരുന്നില്ല. പുതിയ മാറ്റത്തിന്റെ ഭാഗമായി സൗദി അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ചു. ഇറാഖി അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *