ജിദ്ദയില്‍ നാല് കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു

ജിദ്ദ: പഴയ ജിദ്ദ നഗരമായ അല്‍ ബലാദിലെ നാല് കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റെഡ് സീയുടെ സമീപത്തുള്ള പൗരാണിക കെട്ടിടങ്ങളായ അല്‍ ഖുംസാനി, അല്‍ അഷ്മാവി, ആബ്ദേല്‍ ആല്‍ എന്നീ കെട്ടിടങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. നാലാമത്തെ കെട്ടിടത്തിന്റെ പേര് ലഭ്യമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രി 10 മണിയോടെ 80% തീ അണയ്ക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. അല്‍ ബലാദ് പഴയ ജിദ്ദ നഗരത്തിന്റെ ചരിത്രസ്മാരകമാണ്. ‘ഗേറ്റ് വേ ടു മക്ക’ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *