സൗദി കെഎംസിസി സാമൂഹിക സുരക്ഷാ പദ്ധതി ക്യാംപെയിൻ

അൽ ഖോബാർ : സാമൂഹിക ജീവകാരുണ്യ മേഖലയിൽ ഏഴു വര്‍ഷമായി തുടരുന്ന സൗദി കെഎംസിസി സാമൂഹിക സുരക്ഷാ പദ്ധതിയുടെ 2021 വർഷത്തെ പ്രചാരണ ക്യാംപയിന്‌ കെഎംസിസി അൽ ഖോബാർ സെൻട്രൽ കമ്മിറ്റി തുടക്കം കുറിച്ചു.

ദമാം മീഡിയാ ഫോറം ട്രഷറര്‍ മുജീബ് കളത്തില്‍, മുന്‍ പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ക്ക് പദ്ധതി ഫോം നല്‍കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

സെന്‍ട്രല്‍ പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട്, ഹബീബ് പൊയില്‍തൊടി, ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നൽകി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സുരക്ഷാ പദ്ധതിക്ക് കീഴില്‍ പ്രവാസിയായിരിക്കെ മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുപത് കോടിയിലേറെ രൂപയുടെ മരണാനന്തര ധനസാഹയം, മാരക രോഗം പിടിപെട്ടവർക്ക് ചികിത്സ ആനുകൂല്യങ്ങൾ എന്നിവ നൽകി.

കോവിഡ് മൂലം ജീവന്‍ നഷ്ടമായ ഇരുപത്തി മൂന്നു പേരടക്കം എണ്‍പത്തിരണ്ട് പേരുടെ ബന്ധുക്കൾക്ക് ഇക്കഴിഞ്ഞ മാസം അഞ്ചര കോടി രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്തു.

പദ്ധതിയിൽ അംഗമാകാൻ അൻവർ ഷാഫി അക് റബിയ 0553072473,  ലുബൈദ്‌  ഒളവണ്ണ ദഹ്‌റാൻ  0539192928, തൗഫീഖ് റാക്ക 0563505692, ആസിഫ് മേലങ്ങാടി സിൽവർ ടവർ 0551491563, അബ്ദുൾ നാസർ ദാരിമി അൽഖോബാർ  055 253 9364, ജുനൈദ് കാഞ്ഞങ്ങാട് അൽഖോബാർ ടൗൺ 055 733 9601 എന്നിവരെ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

നാട്ടിൽ മടങ്ങി വരാൻ കഴിയാത്തവർക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്  80755 80007 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ബന്ധപ്പെടാം.

കെഎംസിസി കേരള ട്രസ്റ്റ് ഓൺലൈൻ സംവിധാനമായ www.mykmcc.org എന്ന വെബ്പേജിലും സൗകര്യമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *